Thursday 28 September 2023




ആരോട് പറയാന്‍,എന്ത് പറയാന്‍: കസേയയില്‍ ഒരു കയ്യാങ്കളി

By parvathyanoop.09 Jul, 2022

imran-azhar

റോഡ് പൊട്ടിപ്പൊളിയുകയും കുഴി രൂപപ്പെടുകയും ചെയ്തതോടെ പല തവണ ആളുകള്‍ അധികൃതരുടെ ശ്രദ്ധയാകര്‍ഷിക്കാനും ഇതിന് പരിഹാരം കണ്ടെത്താനും ശ്രമിച്ചു. എന്നാല്‍, ഫലമുണ്ടായിരുന്നില്ല. ഇതേ തുടര്‍ന്നാണ് തികച്ചും വ്യത്യസ്തമായ സമരമാര്‍ഗം സ്വീകരിച്ചത്. സംഗതി മഴക്കാലം രസമൊക്കെയാണ്. പാട്ടൊക്കെ കേട്ട്, ചായയൊക്കെ കുടിച്ച് ആസ്വദിക്കാനുള്ള സമയവും സന്ദര്‍ഭവും ഒക്കെയുണ്ട് എങ്കില്‍. എന്നാല്‍, റോഡില്‍ മൊത്തം കുഴിയാണ് എങ്കിലോ? പുറത്തിറങ്ങാന്‍ തോന്നില്ല.

 

അത്യാവശ്യ കാര്യങ്ങള്‍ക്കിറങ്ങിയാല്‍ പോലും കുടുങ്ങിപ്പോകും. ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും മഴ പെയ്താല്‍ കുഴിയാവുന്ന റോഡുകളാണ്. എത്ര തവണ പരാതി പറഞ്ഞാലും ചിലപ്പോള്‍ അധികൃതര്‍ കേട്ടഭാവം കാണിക്കണം എന്നില്ല. എന്നാല്‍, മധ്യപ്രദേശ് നിവാസികള്‍ വളരെ വേറിട്ടൊരു രീതിയിലാണ് റോഡിലെ കുഴികളോടും അധികൃതരുടെ അനാസ്ഥയോടും പ്രതികരിച്ചത്. അവര്‍ റോഡിലുള്ള വലിയൊരു കുഴിയില്‍ ഗോവന്‍ മോഡല്‍ പാര്‍ട്ടി തന്നെ സംഘടിപ്പിച്ചു.

 

ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. വൈറലാവുന്ന വീഡിയോയില്‍, മധ്യപ്രദേശിലെ അനുപ്പൂര്‍ നിവാസികള്‍ റോഡിലെ ഒരു വലിയ കുഴിയില്‍ കസേരകളിട്ട് ഇരിക്കുന്നത് കാണാം. അതില്‍ നിറയെ ചെളിവെള്ളമാണ്. അതിലാണ് അവര്‍ കാലുകള്‍ താഴ്ത്തി വച്ചിരിക്കുന്നത്. പാര്‍ട്ടി മ്യൂസിക്കുമുണ്ട് പശ്ചാത്തലത്തില്‍. ഒപ്പം കസേരകളും ഭക്ഷണവും പാനീയവും എല്ലാം ഒരുക്കിയിട്ടുണ്ട്. അടുത്തുള്ള കുഞ്ഞുകുഞ്ഞു കുഴികളില്‍ അലങ്കാരം എന്നോണം ചെറിയ ചില ചെടികളും വച്ചിട്ടുണ്ട്.

 

അന്നുപ്പൂര്‍ മുതല്‍ ബിജുരി മനേന്ദ്രഗര്‍ വരെ പോകുന്ന റോഡാണ് ഇത്. ആളുകള്‍ നിരവധി ആവശ്യങ്ങള്‍ക്ക് ഈ റോഡാണ് യാത്രക്കായി ഉപയോഗിക്കുന്നത്. റോഡ് പൊട്ടിപ്പൊളിയുകയും കുഴി രൂപപ്പെടുകയും ചെയ്തതോടെ പല തവണ ആളുകള്‍ അധികൃതരുടെ ശ്രദ്ധയാകര്‍ഷിക്കാനും ഇതിന് പരിഹാരം കണ്ടെത്താനും ശ്രമിച്ചു. എന്നാല്‍, ഫലമുണ്ടായിരുന്നില്ല. ഇതേ തുടര്‍ന്നാണ് തികച്ചും വ്യത്യസ്തമായ സമരമാര്‍ഗം സ്വീകരിച്ചത്.

 

ഇത് ആദ്യമായിട്ടല്ല റോഡിലെ കുഴികളുമായി ബന്ധപ്പെട്ട് ആളുകള്‍ വ്യത്യസ്തമായ രീതിയില്‍ പ്രതികരിക്കുന്നത്. നേരത്തെ ബംഗളൂരുവില്‍ ഇതുപോലെ ഒരു കുഴിക്ക് സമീപം ഒരു പുരോഹിതന്‍ പൂജ ചെയ്യുന്ന ദൃശ്യങ്ങളും വൈറലായിരുന്നു. അന്ന് രാകേഷ് പ്രകാശ് എന്ന ട്വിറ്റര്‍ ഉപയോക്താവാണ് വീഡിയോ പോസ്റ്റ് ചെയ്തത്. 'ബെംഗളൂരുവിലെ കുഴിപൂജ!' എന്ന് അതിന് അടിക്കുറിപ്പ് നല്‍കിയിട്ടുണ്ട്. ഭാരതിനഗര്‍ റസിഡന്റ്സ് ഫോറം കാംബെല്‍ റോഡിലാണ് പൂജ നടത്തിയത് എന്നും അടിക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.