Saturday 09 December 2023




നെറ്റിയില്‍ കാമുകന്റെ പേര് ടാറ്റൂ ചെയ്ത് യുവതി; വീഡിയോ വൈറല്‍, പ്രണയം പൊട്ടിയാല്‍ എന്തു ചെയ്യുമെന്ന് കമന്റ്

By priya.11 Nov, 2023

imran-azhar

 

പലരും തന്റെ കാമുകന്റേയോ അല്ലെങ്കില്‍ കാമുകിയുടേയോ പേര് ശരീരത്ത് ടാറ്റൂ ചെയ്യുന്നത് പതിവാണ്. എന്നാല്‍ ഇവിടെ യുവതി കാമുകന്റെ പേര് ടാറ്റൂ ചെയ്തിരിക്കുന്നത് നെറ്റിയിലാണ്.

 

യുകെയിലെ അന സ്റ്റാന്‍കോവ് ആണ് പങ്കാളിയുടെ പേര് നെറ്റില്‍ ടാറ്റു ചെയ്തിരിക്കുന്നത്. ഇതിന്റെ വിഡിയോയും യുവതി പങ്കുവെച്ചിട്ടുണ്ട്. ടാറ്റു ചെയ്തതിന് ശേഷം സന്തോഷത്തോടെ കണ്ണാടിക്ക് മുന്നില്‍ ചെന്ന് അവന് ഇത് ഇഷ്ടമാകില്ലേ എന്നും യുവതി ചോദിക്കുന്നുണ്ട്.

 

യുവതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ വൈറലായിട്ടുണ്ട്. ഇതിന് പിന്നാലെ നിരവധി പേരാണ് യുവതിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്.

 

ഇതാണോ പ്രണയം, പ്രണയം പൊട്ടിയാല്‍ എന്തു ചെയ്യുമെന്ന തരത്തിലുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്.
എന്നാല്‍ യുവതിയുടെ ടാറ്റു ഫേക്ക് ആണെന്ന വാദവും ഉയരുന്നുണ്ട്.