Sunday 25 February 2024




ഓടുന്ന ബൈക്കിലിരുന്ന് കുട്ടിയുടെ ഡാന്‍സ് പ്രക്ടീസ്; വീഡിയോ വൈറല്‍

By priya.19 Dec, 2023

imran-azhar

 


ബൈക്കിന് പുറകിലുരുന്ന് നൃത്തം ചെയ്യാന്‍ ശ്രമിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ വൈറലായിരിക്കുന്നത്. ബൈക്ക് ഓടിക്കുന്നയാള്‍ കുട്ടി നൃത്തം ചെയ്യാന്‍ ശ്രമിക്കുന്നതൊന്നും അറിയുന്നേയില്ല.

 

അതേ സമയം ബൈക്കിന് പുറകില്‍ വരികയായിരുന്ന കാറിലെ യാത്രക്കാര്‍ ആണ് ഇത് വീഡിയോയില്‍ പകര്‍ത്തിയിരുന്നു. എന്നാല്‍ കുട്ടിയുടെ ചില ചലനങ്ങള്‍ അപകടകരമാണെന്ന് കാണുമ്പോള്‍ അവര്‍ ബഹളം വയ്ക്കുകയും ബൈക്ക് ഓടിക്കുന്നയാളുടെ ശ്രദ്ധ നേടാന്‍ ശ്രമിക്കുകയും ചെയ്യുന്നതും വീഡി

യോയില്‍ കാണാം.


its_me_srinu_1706_ എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തച്ചുവടുകളായിരുന്നു അവള്‍ ബൈക്കിന് പുറകിലിരുന്ന് പ്രാക്ടീസ് ചെയ്തത്.

 

ഇതിനിടെ എതിര്‍വശത്ത് നിന്നും കാറുകളും ലോറികളും നിരന്തരം കടന്നുപോകുന്നതും കാണാം. എന്നാല്‍ തന്റെ പുറകില്‍ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് ബൈക്ക് ഓടിക്കുന്നയാള്‍ അജ്ഞനാണ്. ഇരുവരെ കൂടാതെ മൂന്നാമത്ത് ഒരാള്‍ കൂടി ബൈക്കില്‍ ഉണ്ടായിരുന്നു. മൂന്ന് പേരും ഹെല്‍മറ്റുകളൊന്നും തന്നെ ധരിച്ചിരുന്നില്ല.

 

തമിഴ്‌നാട്ടില്‍ നിന്നുള്ള വീഡിയോയായിരുന്നു അത്. ഇത് അവളുടെ ലോകം. ഞങ്ങള്‍ അവിടെ മാത്രമാണ് താമസിക്കുന്നത്, ഒന്ന് നോക്കൂ... അവള്‍ക്ക് ശരിയായി പ്രാക്ടീസ് ചെയ്യാന്‍ ആവശ്യമായ സമയം കിട്ടിയില്ലെന്ന് തോന്നുന്നു.

 

'ഭരതനാട്യം ക്ലാസിലേക്കുള്ള വഴിയില്‍ ഒരു ഹോംവര്‍ക്ക് എന്നായിരുന്നു കാഴ്ചക്കാരുടെ കുറിപ്പ്. ഇതേ അക്കൌണ്ടില്‍ നിന്നും പിന്നീട് പങ്കുവച്ച വീഡിയോയില്‍ കാര്‍, ബൈക്കിനെ ഓവര്‍ഡേക്ക് ചെയ്ത് പോകുന്നതും കാണാം.