By priya.12 Sep, 2023
മൃഗങ്ങളുടെ ഹൃദയം കീഴടക്കുന്ന പല വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ നിറയാറുണ്ട്. ഇത്തരത്തില്‍ ഒരു വീഡിയോയാണ് മിയാമി സുവേളജിക്കല്‍ വൈല്‍ഡ് ലൈഫ് ഫൗണ്ടേഷന്‍ കഴിഞ്ഞ ദിവസം എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ചിരിക്കുന്നത്.
Science girl വീണ്ടും ഷെയര്‍ ചെയ്തപ്പോഴാണ് വീഡിയോ എല്ലാവരുടെയും ശ്രദ്ധയില്‍പെടുന്നത്. 'വര്‍ഷങ്ങള്‍ കടന്നുപോയേക്കാം, പക്ഷേ സ്‌നേഹം എപ്പോഴും ഉണ്ട്.
ഞങ്ങളുടെ ബിഗ് ബോയ് #limbanizwf ന്റെ ആധുനിക വിനോദം. ഏറ്റവും വൈറലായ നിമിഷം. ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളായ ടാനിയയും ജോര്‍ജുമാണ്!' എന്ന കുറിപ്പോടെയാണ് ZWF MIAMI വീഡിയോ പങ്കുവച്ചത്.
'ന്യുമോണിയ ബാധിച്ച ഈ കുഞ്ഞ് ചിമ്പിനെ വളര്‍ത്തിയത് ഈ ദമ്പതികളാണ്, അവന്‍ വളര്‍ന്നപ്പോള്‍ അവര്‍ അവനെ വിദഗ്ധര്‍ക്ക് നല്‍കി. അവര്‍ വീണ്ടും ഒന്നിക്കുന്ന പ്രതികരണം കാണുക' എന്ന കുറിപ്പോടെ പങ്കുവച്ചപ്പോള്‍ കണ്ടത് 30 ലക്ഷം പേരാണ്.
രോഗം ഭേദമായി അവന്‍ വളര്‍ന്നപ്പോള്‍ ദമ്പതികള്‍ അവനെ സംരക്ഷിക്കാനായി അധികൃതരെ ഏല്‍പ്പിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അവനെ ആ ദമ്പതികള്‍ സന്ദര്‍ശിച്ചപ്പോള്‍ അവന്‍ പ്രകടിപ്പിച്ച സ്‌നേഹത്തിന്റെ ദൃശ്യങ്ങളായിരുന്നു അത്.
പരിശീലകരോടൊപ്പം നില്‍ക്കുന്ന ചിമ്പാന്‍സിയില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ദമ്പതികളെ പരിശീലകര്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ അവന്‍ വളരെ വേഗത്തില്‍ ഓടി ടാനിയയുടെ അടുത്തെത്തുന്നു.
ഒറ്റച്ചാട്ടത്തിന് അവരുടെ മേലെ കയറുന്ന ചിമ്പാന്‍സി വീണ്ടും ശബ്ദം ഉണ്ടാക്കിക്കൊണ്ട് സ്ത്രീയുടെ ഭര്‍ത്താവ് ജോര്‍ജ്ജിന്റെ അടുത്തേക്ക് ഓടുന്നു. അദ്ദേഹത്തിന്റെ തലയിലേക്ക് വലിഞ്ഞ് കയറാന്‍ അവന്‍ ശ്രമിക്കുമ്പോള്‍ ദൃശ്യങ്ങള്‍ അവസാനിക്കുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ വൈറലായ വീഡിയോ ഇതിനകം മുപ്പത് ലക്ഷം പേരാണ് കണ്ടത്.