Sunday 25 February 2024




മുതലയുടെ വായില്‍ നിന്ന് യുവാവ് ജീവനോടെ പുറത്തേക്ക്; ഞെട്ടി സോഷ്യല്‍ മീഡീയ, ട്വിസ്റ്റ്

By priya.21 Dec, 2023

imran-azhar

 

ഒരു ചെറിയ വീഡിയോയില്‍ പോലും മുതലയെ കണ്ടാല്‍ പേടിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ മുതലയെ വളരെ അടുത്ത് കണ്ടാലോ. മുതലയുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.

 

മുതലയുടെ വായില്‍ നിന്ന് ഒരാള്‍ ജീവനോടെ പുറത്തുവരുന്ന ദൃശ്യങ്ങളാണ് കാഴ്ചക്കാരെ അമ്പരപ്പിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. മുതല വിഴുങ്ങിയ ആള്‍ എങ്ങനെ ജീവനോടെ പുറത്തുവന്നു എന്ന തരത്തിലാണ് സോഷ്യല്‍മീഡിയയില്‍ ചോദ്യങ്ങള്‍ നിറയുന്നത്.

 

എന്നാല്‍ ഇത് ഒറിജിനല്‍ മുതലയല്ല. ഒരു റോബോട്ട് ആണ്. കണ്ടാല്‍ മുതലയെ പോലെ തന്നെ തോന്നിപ്പിക്കുന്ന റോബോട്ടിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. robot crocodile എന്ന പേരില്‍ earth animasl pix എന്ന ഇന്‍സ്റ്റ പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.