By Priya.26 Feb, 2023
നിരവധി പാചക വീഡിയോകളാണ് ദിവസേന സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുള്ളത്. ഇങ്ങനെയെല്ലാം ഭക്ഷണം ഉണ്ടാക്കാന്‍ കഴിയുമോ എന്ന് കണ്ണ് തള്ളിപ്പോകുന്ന തരത്തിലാണ് പല വിഡിയോകളും.
അതില്‍ നിന്നെല്ലാം വളരെ വ്യത്യസ്തമായി കുട്ടി ഷെഫിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.ഷെഫിന്റേത് പോലെ അതേ കെട്ടിലും മട്ടിലുമാണ് ഈ കൊച്ചുമിടുക്കന്‍ വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.
നീല ഷര്‍ട്ടും പാന്‍സും അതിനോട് യോജിക്കുന്ന തരത്തില്‍ ഒരു കുഞ്ഞ് ഷെഫിന്റെ തൊപ്പിയും ധരിച്ചിട്ടുണ്ട്. വിറക് അടുപ്പിലാണ് പാചകം. എഗ് സാന്‍വിച്ചാണ് ഇന്നത്തെ വിഭവം. വളരെ അടുക്കും ചിട്ടയിലുമാണ് പാചകം.
ചെറിയൊരു സ്റ്റൂളിലിരുന്ന് തന്റെ പൊക്കത്തിന് അനുസരിച്ച് അടുപ്പിന്റെ പൊക്കവും ക്രമീകരിച്ചിട്ടുണ്ട്. ഒരു വശത്ത് റൊട്ടി ചൂടാക്കാന്‍ മൂടിവെച്ചിരിക്കുകയാണ്.
മറു വശത്ത് എണ്ണയൊഴിച്ച് മുട്ട ഓംലെറ്റ് റെഡിയാക്കുന്നുണ്ട്. അതിനിടെ ഇടക്ക് മൂടി തുറന്ന് റൊട്ടി തിരിച്ചും മറിച്ചുമിട്ട് ചൂടാക്കാന്‍ മറന്നില്ല. ഓംലെറ്റ് റെഡിയായ ശേഷം അതിലേക്ക് റെഡ് സോസ് ഒഴിച്ച് റൊട്ടി കൈകൊണ്ട് തന്നെ കീറി നടുക്ക് ഓംലെറ്റും വെച്ച് സ്വന്തമായി തന്നെ രുചിയും നോക്കി.
നിമിഷനേരം കൊണ്ട് തന്നെ കുട്ടി ഷെഫിന്റെ വിഡിയോ സമൂഹമാധ്യമങ്ങളും ഏറ്റെടുത്തു. നിരവധി പേരാണ് കുട്ടിയെ പ്രശംസിച്ച് രംഗത്തെത്തിയത്. ഈ പ്രായത്തില്‍ കുട്ടികള്‍ പൊതുവെ ഇങ്ങനെയൊന്നും പരീക്ഷിക്കാറില്ല.
എന്നാല്‍ വളരെ പരിചയസമ്പന്നനെ പോലെയാണ് അവന്‍ സാന്‍വിച്ച് ഉണ്ടാക്കുന്നതെന്നും അവന്റെ കഴിവാണ് ഈ വിഡിയോയില്‍ കാണുന്നതെന്നായിരുന്നു ഒരു കമന്റ്.
മികച്ച കുക്ക് എന്ന തരത്തിലുള്ള കമന്റുകളാണ് ഭൂരിഭാഗവും. നാല് ലക്ഷത്തോളം ആളുകളാണ് ഇതുവരെ വിഡിയോ കണ്ടത്.