By Priya .25 May, 2023
ബൈക്കിന്റെ പിന്‍സീറ്റില്‍ ഹെല്‍മെറ്റും ധരിച്ച് യാത്ര ചെയ്യുന്ന നായയുടെ വീഡിയോ ട്വിറ്ററില്‍ ശ്രദ്ധനേടുന്നു. നിയമം നിയമമാണെന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ബൈക്ക് ഓടിക്കുന്ന ആളുടെ തോളില്‍ മുന്‍കാലുകള്‍ കൊണ്ട് പിടിച്ച് ഹെല്‍മെറ്റും ധരിച്ച് ഇരിക്കുകയാണ് കറുത്ത ലാബ്രഡോര്‍ നായ. പിന്നില്‍ നിന്ന് നോക്കിയാല്‍ ബൈക്കിലിരിക്കുന്നത് നായയാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമാണ്.
നായയെ ഇങ്ങനെയല്ല വളര്‍ത്തേണ്ടതെന്നും ഇത്തരം യാത്രകള്‍ അപകടം വിളിച്ചുവരുത്തുമെന്നുമൊക്കെ പലരും കമന്റില്‍ കുറിച്ചു. ഹെല്‍മറ്റ് വയ്ക്കണമെന്ന നിയമം മാത്രമല്ല പാലിക്കേണ്ടത് മറ്റ് കാര്യങ്ങളും ശ്രദ്ധിക്കണമെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി.
ഇങ്ങനെ യാത്ര ചെയ്യുമ്പോള്‍ റോഡിലുള്ള മറ്റ് ആളുകളുടെ ജീവനും ഭീഷണിയാണെന്നാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം.