Thursday 13 May 2021




ലൈംഗിക ശേഷിയും കരുത്തും കൂട്ടും; ആന്ധ്രയില്‍ കഴുതയിറച്ചിക്ക് വന്‍ ഡിമാന്‍ഡ്!

By Rajesh Kumar.02 Mar, 2021

imran-azhar

 

 

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ കഴുതകള്‍ക്ക് കഷ്ടകാലം! കഴുത മാംസം മാര്‍ക്കറ്റില്‍ ഇപ്പോള്‍ സുലഭമാണ്. അതിന്റെ കാരണവും രസകരമാണ്.

 

കഴുതയിറച്ചി കഴിച്ചാല്‍ ലൈംഗിക ശേഷി വര്‍ധിക്കുമത്രേ! മാത്രമല്ല, കഴുതയുടെ രക്തം കുടിക്കുന്നത് കായിക ഉണര്‍വു നല്‍കുമെന്ന പ്രചാരണവും വ്യാപകമായതോടെയാണ് ഈ പാവം മൃഗത്തെ വ്യാപകമായി കശാപ്പുചെയ്യാന്‍ തുടങ്ങിയത്.

 

ഇറച്ചിക്ക് കിലോയ്ക്ക് 600 രൂപ മുതലാണ് ഈടാക്കുന്നത്. കഴുതയ്ക്ക് 15,000 മുതല്‍ 20,000 രൂപ വരെ നല്‍കണം.

 

ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി, കൃഷ്ണ, പ്രകാശം, ഗുണ്ടൂര്‍ എന്നിവിടങ്ങളിലാണ് ഇറച്ചിക്കായി കഴുതകളെ കശാപ്പ് ചെയ്യുന്നത്. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, തമിഴ്നാട്, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് കശാപ്പിനായി ഇവിടേക്ക് കഴുതകളെ എത്തിക്കുന്നുണ്ട്.

 

സംസ്ഥാനത്ത്, 2001 ലെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡം അനുസരിച്ച് കഴുതകളുടെ കശാപ്പും മാംസ വില്‍പനയും നിയമവിരുദ്ധമാണ്.

 

കഴുതയുടെ പാല്‍ വ്യാപകമായി ഉപയോഗിക്കാറുണ്ട്. എന്നാല്‍, സാധാരണയായി കഴുതയുടെ മാംസം ഭക്ഷിക്കാറില്ല.

 

കഴുതകളുടെ കശാപ്പും മാംസ വില്‍പനയും നിയമവിരുദ്ധവും കുറ്റകരമാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

 

കഴുതകളുടെ അനധികൃത കശാപ്പിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യമായി മൃഗസംരക്ഷണ പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.