By santhisenanhs.27 Aug, 2022
മനുഷ്യനോട് വളരെക്കൂടുതൽ സൗഹൃദം കാത്തു സൂക്ഷിക്കുന്ന മൃഗമാണ് ആനകൾ അത്തരമൊരു ആനയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമണങ്ങളിൽ ശ്രദ്ധനേടുന്നത്
മൃഗശാലയിൽ എത്തിയ കുട്ടിയുടെ ഷൂ അബദ്ധത്തിൽ ആനയെ പാർപ്പിച്ചിരിക്കുന്ന വേലിക്കെട്ടിനുള്ളിലേക്ക് വീണു. ആന തുമ്പിക്കൈയിൽ കോരിയെടുത്ത് ഷൂ കുട്ടിക്ക് തിരികെ നൽകുന്ന ദൃശ്യം വൈറലാകുന്നു.
ചൈനയിലെ ഷാങ് ഡോങ് പ്രവിശ്യയിലുള്ള മൃഗശാലയിലാണ് ഹൃദ്യമായ ഈ രംഗം നടന്നത്. 25 വയസ്സുള്ള മൗണ്ടേൻ എന്ന ആനയാണ് ഷൂ മടക്കി നൽകിയത്.
ചെറുപ്പം മുതലേ ആളുകളുമായി അടുത്തിടപഴകാൻ മൗണ്ടേന് ഏറെയിഷ്ടമാണ്. അതാകാം ആനയുടെ ഈ പെരുമാറ്റത്തിനു പിന്നിലെന്നാണ് നിഗമനം .സന്ദർശകരിലാരോ പകർത്തിയ ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചതോടെ ദൃശ്യങ്ങൾ വ്യാപകമായാണ് പ്രചരിക്കുന്നത്.