Sunday 11 June 2023




'അയ്യോ പാമ്പ്'; ബോട്ടിനരികിലൂടെ പാഞ്ഞ് അനാക്കോണ്ട

By Priya .23 May, 2023

imran-azhar

 

ഓരോ ദിവസവും പാമ്പിന്റെ നിരവധി വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്.ചിലത് ഭയപ്പെടുത്തുന്നതാണെങ്കില്‍ മറ്റു ചിലത് കൗതുകം ഉണര്‍ത്തുന്നതാണ്.

 

പാമ്പുകളില്‍ ഏറ്റവും വലിപ്പമേറിയ അനാക്കോണ്ടയുടെ വീഡിയോയാണ് വൈറല്‍ ആകുന്നത്.ബോട്ടില്‍ യാത്ര ചെയ്യുന്നതിനിടെ വെള്ളത്തിലൂടെ പാഞ്ഞുപോകുന്ന അനാക്കോണ്ടയുടെ ദൃശ്യങ്ങളാണ് അമ്പരപ്പ് ഉളവാക്കുന്നത്.

 

ബോട്ടിന് അരികിലൂടെയാണ് അനാക്കോണ്ട കടന്നുപോയത്. കൂറ്റന്‍ അനാക്കോണ്ടയുടെ രൂപമാണ് ദൃശ്യങ്ങളിലുള്ളത്.