Sunday 11 June 2023




മുള്ളന്‍പന്നിയെ വേട്ടയാടാന്‍ ശ്രമിച്ച് മുട്ടന്‍ പണികിട്ടി പുള്ളിപ്പുലി; വീഡിയോ വൈറല്‍

By Priya .22 May, 2023

imran-azhar

 


മൃഗങ്ങള്‍ നിരവധി വീഡിയോകള്‍ സമൂഹമാധ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കാറുണ്ട്. അത്തരത്തില്‍ മുള്ളന്‍ പന്നിയും പുള്ളിപ്പുലിയും തമ്മിലുള്ള സംഘര്‍ഷത്തിന്റെ വീഡിയോയാ ട്വിറ്ററില്‍ കഴിഞ്ഞ ദിവസം വൈറലായി.


പുള്ളിപ്പുലികള്‍ കാട്ടിലെ പ്രധാന വേട്ടക്കാരില്‍ ഒന്നും മുള്ളന്‍ പന്നി താരതമ്യേന ചെറിയ ജീവിയുമാണ്. മുള്ളുകള്‍ എയ്ത് വിടാന്‍ കഴിയുന്ന മുള്ളന്‍ പന്നികളെ സാധാരണ മറ്റ് മൃഗങ്ങള്‍ വേട്ടയാടാറില്ല.

 

എന്നാല്‍ മുള്ളന്‍ പന്നിയെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്ന ഒരു പുള്ളിപ്പുലിയുടെ വീഡിയോയാണ് @TerrifyingNatur എന്ന ട്വിറ്റര്‍ ഹാന്റില്‍ കഴിഞ്ഞ ദിവസം പങ്കുവെച്ചത്.

 

വീഡിയോ ഇതിനകം മുപ്പത്തിയൊന്നായിരത്തില്‍ മേലെ ആളുകള്‍ കണ്ടു കഴിഞ്ഞു. നിരവധി പേര്‍ കമന്റുമായെത്തി.രാത്രിയില്‍ ഒരു റോഡില്‍ വച്ച് മുള്ളന്‍ പന്നിയെ അക്രമിക്കുന്ന പുള്ളിപ്പുലിയുടെ വീഡിയോയാണ് പങ്കുവെച്ചത്.

 

മുള്ളന്‍ പന്നിയുടെ പ്രതിരോധം നന്നായി അറിയാവുന്ന പുള്ളിപ്പുലി തന്ത്രപരമായി ഇരയെ കീഴ്‌പ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു. റോഡില്‍ കമഴ്ന്ന് കിടന്ന് വരെ മുള്ളന്‍ പന്നിയെ പിടിക്കാനുള്ള ശ്രമം പുള്ളിപ്പുലി തുടരുന്നു.

 

എന്നാല്‍ തന്റെ മുള്ളുകള്‍ പുലിക്ക് നേരെ എപ്പോള്‍ വേണമെങ്കിലും പ്രയോഗിക്കാവുന്ന രീതിയില്‍ പിടിച്ചാണ് മുള്ളന്‍ പന്നിയുടെ നില്‍പ്പ്. ഏറെ ശ്രമം നടത്തിയെങ്കിലും പുലി നിരാശനായി. ഇതിനിടെ പുലിയുടെ മുഖത്ത് ഒരു മുള്ള് തറയ്ക്കുകയും അത് എടുത്തുമാറ്റാനായി പുലി കഷ്ടപ്പെടുന്നതും വീഡിയോയില്‍ കാണാം.