By Priya.23 Jan, 2023
എല്ലാവര്ക്കും വ്യത്യസ്ത രുചികളുള്ള ചായ കഴിക്കാന്‍ ഒരുപാട് ഇഷ്ടമാണ്. പരമ്പരാഗതമായ രീതിയില്‍ രുചികരമായ ചായ ഉണ്ടാക്കി വില്‍പ്പന നടത്തുന്നവരും ഉണ്ട്.
എന്നാല്‍, ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഒരു ചായ പരീക്ഷണം നടത്താന്‍ ഒരുങ്ങുകയാണ് ജപ്പാന്. ആ ചായ എത്രയും പെട്ടന്ന് വിപണിയില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ജപ്പാന്‍കാര്‍.
എന്ത് ഉപയോഗിച്ചുകൊണ്ടാണ് ചായ ഉണ്ടാക്കാന്‍ ഒരുങ്ങുന്നത് എന്നറിഞ്ഞാല്‍ ചിലപ്പോള്‍ ഒന്ന് ഞെട്ടിപ്പോകും.ഈ ചായ ഉണ്ടാക്കുന്നതിന് ആവശ്യമായ പ്രധാന ചേരുവ പുഴുക്കാഷ്ഠമാണ്.
ക്യോട്ടോ സര്‍വകലാശാലയിലെ ഒരു ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയുടേതാണ് ഈ ആശയം. ചു-ഹി-ചാ ചായ എന്നാണ് ഈ ചായയുടെ പേര്.
പുഴു കഴിക്കുന്ന ഭക്ഷണവും അതിന്റെ വിസര്‍ജ്ജനവും അനുസരിച്ച് ചായയുടെ രുചിയും മണവും വ്യത്യാസപ്പെടുന്നു. ഇത്തരത്തില്‍ 40 വ്യത്യസ്ത രുചികള്‍ പരീക്ഷിച്ചതിനു ശേഷം അതില്‍ ഏറ്റവും മികച്ചത് ഏതാണ് എന്ന് കണ്ടെത്തിയതിനുശേഷം ആണ് ചായ വിപണിയില്‍ എത്തിക്കാനുള്ള തീരുമാനം എടുത്തിരിക്കുന്നത്.
ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ സുയോഷി മറുവോക്കയുടെ പരീക്ഷണങ്ങളാണ് ഇത്തരത്തില്‍ ഒരു ചായ പരീക്ഷണത്തിന് ഇടയാക്കിയത്.
ജാപ്പനീസ് മാധ്യമ റിപ്പോര്‍ട്ടുകള്‍ ചെയ്യുന്നത് പ്രകാരം സകുര അല്ലെങ്കില്‍ ആപ്പിള്‍ മരങ്ങളുടെ ഇലകള്‍ ഭക്ഷിക്കുന്ന പുഴുക്കളുടെ വിസര്‍ജ്യത്തില്‍ നിന്നുള്ള ചായ ആണ് നിലവില്‍ ഏറെ സ്വാദിഷ്ടമായതും സുഗന്ധം ഉള്ളതുമായി കണ്ടെത്തിയിരിക്കുന്നത്.
ഈ ചായ കൂടുതല്‍ ആരോഗ്യദായകം ആണെന്നുമാണ് സുയോഷി തന്റെ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ പറയുന്നത്.ക്യോട്ടോയിലെ സാക്യോ വാര്‍ഡിലെ താമസക്കാരനായ സുയോഷി വലിയ പുഴുക്കളെ ഉപയോഗിച്ച് സകുറ ഇലകളില്‍ ജിപ്സി പുഴു ലാര്‍വകളെ വളര്‍ത്തിയാണ് തന്റെ പരീക്ഷണം നടത്തിയത്.
ലാര്‍വകളുടെ ഉണങ്ങിയ വിസര്‍ജ്ജ്യത്തിന് മുകളില്‍ തിളക്കുന്ന വെള്ളം ഒഴിച്ച് സുയോഷി അത് കുടിക്കാന്‍ ശ്രമിച്ചു. കട്ടന്‍ ചായയ്ക്ക് സമാനമായ രുചിയും മണവും ഈ മിശ്രിതത്തിന് ഉണ്ടെന്ന് അദ്ദേഹം മനസ്സിലാക്കി. അതാണ് ചു-ഹി-ചാ ചായ എന്ന പുതിയ ചായയുടെ കണ്ടെത്തലിലേക്ക് നയിച്ചത്.