By priya.25 Aug, 2023
വന്യമൃഗങ്ങളുടെ അരികിലേക്ക് പോകരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുമെങ്കിലും പലരും അത് അനുസരിക്കാതെ അപകടത്തില്‍ ചെന്ന് ചാടുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ഇത്തരത്തില്‍ സിംഹത്തിന്റെ കൂട്ടില്‍ അതിക്രമിച്ച് കയറി അതിസാഹസികത കാണിക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. എവിടെയാണ് സംഭവം നടന്നത് എന്ന് വ്യക്തമല്ല.
യുവാവ് മദ്യലഹരിയിലാണ് സിംഹത്തിന്റെ കൂട്ടില്‍ അതിക്രമിച്ച് കയറിയത്. ഭാഗ്യം കൊണ്ട് സിംഹം യുവാവിനെ ആക്രമിച്ചില്ല. മദ്യലഹരിയില്‍ എന്തുംചെയ്യാമെന്ന തോന്നലാണ് യുവാവിനെ കൊണ്ട് സിംഹക്കൂട്ടില്‍ കയറാന്‍ പ്രേരിപ്പിച്ചതെന്നും സുശാന്ത നന്ദ എക്സില്‍ കുറിച്ചു.
യുവാവിന്റെ അടുത്തെത്തിയ സിംഹം ആദ്യം ആക്രമിക്കാന്‍ മുതിരുന്നുണ്ട്. എന്നാല്‍ ആക്രമിക്കാതെ വെറുതെ വിടുകയായിരുന്നു.