Sunday 25 February 2024




ആര്‍പ്പും വിളിയുമായി ഓടുന്ന ട്രെയിനില്‍ വിവാഹാഘോഷം; വീഡിയോ വൈറല്‍

By priya.01 Dec, 2023

imran-azhar

 

ആരാധനാലയങ്ങളിലും ഓഡിറ്റോറിയങ്ങളിലുമെല്ലാം വെച്ച് നടക്കുന്ന വിവാഹങ്ങളില്‍ നിന്ന് വ്യത്യസ്തമായി ട്രെയിനില്‍ വച്ചുള്ള വിവാഹ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

 

ഓടുന്ന ട്രെയിനിലെ ഒരു കമ്പാര്‍ട്ട്‌മെന്റ് ആണ് വിവാദ വേദി. യുവതിയുടെ തലയില്‍ വരന്‍ സിന്ദൂരമണിയിച്ചതിന് ശേഷം താലി ചാര്‍ത്തുന്നുണ്ട്. പരസ്പരം മാലകള്‍ കൈമാറി.

 

ട്രെയില്‍ ഉണ്ടായിരുന്നവര്‍ ആര്‍പ്പുവിളികളുമായി ദമ്പതികള്‍ക്കൊപ്പം നിന്നു. വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളുമായാണ് വരനും വധുവും ട്രെയിനില്‍ കയറിയത്.

 

വിവാഹത്തിനായുള്ള മാലയും താലിയും എല്ലാം ഇവരുടെ കൈയില്‍ ഉണ്ടായിരുന്നു. അസന്‍സോള്‍ - ജാസിദിഹ് ട്രെയിനിലാണ് വിവാഹാഘോഷം നടന്നതെന്ന് ആണ് റിപ്പോര്‍ട്ടുകള്‍.

 

ചിലര്‍ പ്രണയവിവാഹമാണെന്നും ഓളിച്ചോടിയുള്ള വിവാഹമാണെന്നും കുറിച്ചു. ''മള്‍ട്ടി പര്‍പ്പസ് ഇന്ത്യന്‍ റെയില്‍വേ,'' എന്നായിരുന്നു ഒരാള്‍ വീഡിയോയ്ക്ക് താഴെ കുറിച്ചത്. 'ബജറ്റ് പരിമിതമായിരിക്കണം, അല്ലെങ്കില്‍ അവര്‍ അത് വിമാനത്തില്‍ ചെയ്യും.' എന്ന് മറ്റൊരാള്‍ കുറിച്ചു.