Sunday 25 February 2024




പിടിച്ച പാമ്പിനെ ഉമ്മവെയ്ക്കാന്‍ ശ്രമം; ഫ്രഞ്ച് കിസ് കൊടുത്ത് പാമ്പ്, വീഡിയോ വൈറല്‍

By priya .30 Dec, 2023

imran-azhar

 

 

നമ്മളില്‍ ഭൂരിഭാഗം പേര്‍ക്കും പാമ്പുകളെ പേടിയാണ്. എന്നാല്‍ പാമ്പ് പിടിത്തക്കാര്‍ ഇതെല്ലാം ആസ്വദിക്കുന്നവരാണ്. പാമ്പ് പിടിത്തക്കാര്‍ പാമ്പിനെ പിടിക്കുന്നതും അത് കൊണ്ട് അത് കൊണ്ട് അഭ്യാസം കാണിക്കുന്നതുമായ നിരവധി വീഡിയോകള്‍ സാമുഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കാറുണ്ട്.

 

ഇത് പലപ്പോഴും വലിയ അപകടങ്ങള്‍ക്ക് കാരണമായി. അത്തരമൊരു വീഡിയോ കഴിഞ്ഞ ദിവസം സാമുഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

 

therealtarzann എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നും പങ്കുവച്ച ഒരു വീഡിയോയാണിത്. 'മികച്ച അടിക്കുറിപ്പുകള്‍ വിജയിക്കും' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

 

79 ലക്ഷം പേരാണ് വീഡിയോ കണ്ടത്. 12 ലക്ഷത്തിലേറെ പേരാണ് വീഡിയോ ലൈക്ക് ചെയ്തത്. പെരുമ്പാമ്പിനെ പിടിച്ച് ഉയര്‍ത്തുന്ന ഒരു പാമ്പുപിടിത്തക്കാരന്റെ ദൃശ്യങ്ങളോടെയാണ് വീഡിയോ ആരംഭിക്കുന്നത്.

 

പാമ്പുപിടിത്തക്കാരന്‍ പാമ്പിനെ ഉമ്മവയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ പെട്ടെന്ന് പാമ്പ് അയാളുടെ വായ് അടക്കം കൂട്ടി കടിക്കുന്നു. പാമ്പിന്റെ താഴ്ഭാഗത്തെ പല്ലുകള്‍ അയാളുടെ കവിളില്‍ ആഴ്ന്നിറങ്ങി.

 


അയാള്‍ വിടുവിക്കുമ്പോള്‍ വീഡിയോ അവസാനിക്കുന്നു. അതിനിടെ പാമ്പിന്റെ പല്ലുകള്‍ വിടുവിക്കുമ്പോള്‍ ഒരാള്‍ ഫോണ്‍ ക്യാമറയുമായി വരുന്നതും വീഡിയോയില്‍ കാണാം.

 


ഒരു കാഴ്ചക്കാരനെഴുതിയത്, ഇവിടെ ക്യമാറാമാനാണ് യഥാര്‍ത്ഥ വിജയി' എന്നായിരുന്നു. 'പാമ്പ് ഫ്രഞ്ച് കിസ് നല്‍കി' എന്നും ചിലര്‍ കുറിച്ചു.