By priya.31 Oct, 2023
പ്രതിദിനം പാമ്പിന്റെ നിരവധി വീഡിയോകളാണ് പുറത്തുവരുന്നത്. അതില്‍ ചിലത് കൗതുകവും മറ്റ് ചിലത് ഭയപ്പെടുത്തുന്നതുമാകും. എന്നാള്‍ ഇപ്പോള്‍ നോട്ടുകള്‍ കടിച്ചുപിടിച്ച് ഇഴഞ്ഞുനീങ്ങുന്ന പെരുമ്പാമ്പിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.
lindaikejiblogofficial എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സിംബാബ്വെയില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. പണവുമായി വീടിന്റെ ഓരം ചേര്‍ന്ന് ഇഴഞ്ഞ് നീങ്ങുകയാണ് പെരുമ്പാമ്പ്.
പാമ്പ് വീടിന്റെ ഉള്ളിലേക്ക് പോകുന്നതും വീടിന്റെ വാതില്‍പ്പടിയില്‍ ഒരാള്‍ ഇരിക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോയുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
ചിലര്‍ വീഡിയോയുടെ വിശ്വാസ്യതയില്‍ സംശയം പ്രകടിപ്പിക്കുമ്പോള്‍ മറ്റു ചിലര്‍ ആശ്ചര്യത്തോടെയാണ് കമന്റുകള്‍ ഇടുന്നത്.