Friday 29 September 2023




കടുവയും കരടിയും നേര്‍ക്കുനേര്‍; ഒടുവില്‍!

By priya.04 Sep, 2023

imran-azhar

 

വന്യജീവികളുടെ നിരവധി വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ നിറയാറുണ്ട്. കടുവയും കരടിയും നേര്‍ക്കുനേര്‍ വരുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

 

സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കരടിയും കടുവയും എപ്പോള്‍ വേണമെങ്കിലും ഏറ്റുമുട്ടും എന്ന് തോന്നിപ്പിക്കുന്നതാണ് വീഡിയോ.

 

എന്നാല്‍ ഇരുവരും പരസ്പരം ആക്രമിക്കാതെ അവരവരുടെ വഴിക്ക് പോകുകയാണ് ചെയ്യുന്നത്. കടുവ നടന്നുനീങ്ങുന്നതാണ് വീഡിയോയുടെ തുടക്കം.

 

തൊട്ടുപിന്നാലെയാണ് കരടി എത്തുന്നത്. കടുവ ആക്രമിക്കുമെന്ന് ഭയന്ന് രണ്ടു കാലില്‍ ഊന്നി നിന്ന് എന്തിനും തയ്യാറെന്ന മട്ടില്‍ കരടി ശക്തിപ്രകടനം നടത്തി.

 

ഇതോടെ കടുവ നടത്തം നിര്‍ത്തി, നടന്നുവന്ന പാതയില്‍ തന്നെ ഇരിപ്പുറപ്പിച്ചു.ഒടുവില്‍ കരടി മറ്റൊരു വഴിയിലൂടെ ഓടി മറയുന്നതാണ് വീഡിയോയുടെ അവസാനം.