By parvathyanoop.11 Mar, 2023
വേഗത്തില്‍ സഞ്ചരിച്ച് ഇരകളെ പിടികൂടാന്‍ കഴിയുന്ന വിഭാഗമാണ് പുള്ളിപ്പുലി.താരതമ്യേന ചെറിയ കാലുകളും വലിയ തലയോടും കൂടിയ ഇവയ്ക്ക് നീണ്ട ശരീര പ്രകൃതിയാണുളളത്.
ഇര പിടിക്കുന്ന ശീലവും, വലിയ ഭാരവും വഹിച്ചു കൊണ്ട് മരങ്ങളില്‍ കയറാനുള്ള കഴിവും ഇവയ്ക്കുണ്ട്.ചെറിയ മൃഗങ്ങളും പക്ഷികളുമാണ് സാധാരണയായി ഇവയുടെ ഭക്ഷണം.
എന്നാല്‍ കൂട്ടം ചേര്‍ന്ന് സീബ്ര പോലുള്ള വലിയ മൃഗങ്ങളേയും വേട്ടയാടാറുണ്ട്.ഓറഞ്ചു കലര്‍ന്ന സ്വര്‍ണ്ണ നിറത്തോടുകൂടിയ അവയുടെ ശരീരത്തില്‍ കറുത്ത കുത്തുകള്‍ പോലുളള പ്രത്യേക രീതിയിലുളള പുളളികള്‍ കാണാം.
മരത്തിന്റെ മുകളിലേക്ക് ഇരയെ വലിച്ചു കൊണ്ടുപോയി ഭക്ഷിക്കാനാണ് ഇവയ്ക്ക് ഏറെ ഇഷ്ടം.
ഇപ്പോള്‍ മരത്തിന്റെ മുകളിലേക്ക് വലിഞ്ഞു കയറിയ ശേഷം ഒരു മരത്തില്‍ നിന്ന് മറ്റൊരു മരത്തിലേക്ക് ഒരു അഭ്യാസിയെ പോലെ ചാടുന്ന പുലിയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്.
വണ്ടര്‍ ഓഫ് സയന്‍സ് എന്ന ട്വറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് വീഡിയോ പങ്കു വെച്ചിരിയ്ക്കുന്നത്. കേരളത്തിന്റെ അതിര്‍ത്തി പ്രദേശമായ തമിഴ്നാട്ടിലെ വാല്‍പ്പാറയില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍.
മരത്തിന്റെ മുകളിലേക്ക് പുലി പിടിച്ചു കയറുന്നതാണ് വീഡിയോയുടെ തുടക്കം. തുടര്‍ന്ന് ഒരു മരത്തില്‍ നിന്ന് മറ്റൊന്നിലേക്ക് പുലി അനായാസം ചാടുന്നതാണ് വീഡിയോയെ ശ്രദ്ധേയമാക്കുന്നത്. പുലിയുടെ ഭീഷണി ഏറെയുളള പ്രദേശമാണ് വാല്‍പ്പാറ.