Sunday 25 February 2024




കാട്ടിലൂടെ ഓടി നടന്ന് ദിനോസര്‍ കുഞ്ഞുങ്ങള്‍: അമ്പരന്ന് കാഴ്ചക്കാര്‍

By Priya.28 Feb, 2023

imran-azhar

 

കാഴ്ചക്കാരെ അമ്പരപ്പിക്കുന്നതും ആശങ്കയിലാഴ്ത്തുന്നതുമായ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. ദിനോസര്‍ കുഞ്ഞുങ്ങളെ പോലെ തോന്നിക്കുന്ന ജീവികള്‍ കാട്ടിലൂടെ ഓടിനടക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്.

 

വീഡിയോ കണ്ട് നിരവധി ആളുകളാണ് ആശങ്കയോടെ ഈ ദൃശ്യങ്ങള്‍ എവിടെ നിന്നുള്ളതാണ് എന്ന ചോദ്യവുമായി എത്തുന്നത്.കൗതുകകരമായ വീഡിയോകളും മറ്റും പോസ്റ്റ് ചെയ്യുന്ന Buitengebieden എന്ന ട്വിറ്റര്‍ അക്കൗണ്ടാണ് ഈ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

 

ട്വിറ്ററില്‍ വീഡിയോ പ്രത്യക്ഷപ്പെട്ട് മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ തന്നെ ഏഴര ലക്ഷത്തോളം ആളുകളാണ് വീഡിയോ കണ്ടത്.വീഡിയോ വൈറലായതോടെ വീണ്ടുമൊരു ദിനോസര്‍ യുഗമോ എന്ന രീതിയിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്.

 

എന്നാല്‍, ഇതിനിടയിലാണ് ഈ വീഡിയോയുടെ യഥാര്‍ത്ഥ വസ്തുത പുറത്തുവന്നത്. സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണുന്നത് വളരെ വേഗത്തില്‍ ഏതാനും ദിനോസര്‍ കുഞ്ഞുങ്ങള്‍ ഓടുന്നതാണ്. എന്നാല്‍, യഥാര്‍ത്ഥത്തില്‍ ഇത് ഒരു റിവേഴ്‌സ് വീഡിയോ ആയിരുന്നു.

 

അതായത് ഒരു കൂട്ടം കോട്ടി ഇനത്തില്‍പ്പെട്ട ജീവികള്‍ ഓടുന്നതിന്റെ റിവേഴ്‌സ് വീഡിയോ ആയിരുന്നു ഇത്. അവയുടെ നീളമുള്ള വാലുകളാണ് ദിനോസറുകളുടെ കഴുത്തിനോട് സാമ്യം തോന്നിപ്പിച്ചത്.

 

ഇവയുടെ ചെറിയ തല ആകട്ടെ ദിനോസറുകളുടെ വാലിന്റെ പ്രതീതിയും കാഴ്ചക്കാരില്‍ ഉണ്ടാക്കി.കുരങ്ങനാണെന്ന് എളുപ്പത്തില്‍ തെറ്റിദ്ധരിക്കപ്പെട്ടേക്കാവുന്ന കോട്ടി അമേരിക്കയിലാണ് കൂടുതലായും കാണപ്പെടുന്നത്.

 

ഈ ജീവികള്‍ക്ക് പന്നികളുടേതിന് സമാനമായ പേശീബലമുള്ള മൂക്കും, റാക്കൂണിന്റെ വാല്‍, കുരങ്ങിന്റെ മരം കയറാനുള്ള കഴിവ് എന്നിവയുമുണ്ട്. ആരോ തമാശയ്ക്ക് ചെയ്ത ഈ വീഡിയോ ഏതായാലും സോഷ്യല്‍ മീഡിയയില്‍ വലിയ ആശയ കുഴപ്പമുണ്ടാക്കിയത്.