By Priya.22 Feb, 2023
നമ്മള്‍ ഒരു സാധാരണ ചായക്കടയിലേക്ക് കയറുന്നതും കുറച്ച് വലിയ കയറുന്നതും തമ്മില്‍ വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കും. രണ്ടിടത്തും രണ്ട് തരം പെരുമാറ്റ രീതികളും സര്‍വീസുമായിരിക്കും.
ഓരോ സ്ഥലത്ത് നിന്നും നമ്മുക്ക് ലഭിക്കുന്ന അനുഭവത്തിന് അനുസരിച്ചായിരിക്കും നമ്മുടെ പെരുമാറ്റവും. ഈ വ്യത്യാസത്തെ തന്റെ സാമൂഹിക മാധ്യമ പേജില്‍ ഒരു വിഷയമാക്കി മാറ്റിയിരിക്കുകയാണ് മുംബൈയില്‍ നിന്നുള്ള സിദ്ധേഷ് ലോകറേ.
രാജ്യത്ത് ഇപ്പോള്‍ കൂടുതല്‍ പണമിടപാടുകളും നടക്കുന്നത് ഡിജിറ്റല്‍ പേമെന്റിലൂടെയാണ്.പ്രത്യേകിച്ചും നഗരങ്ങളില്‍. എന്നാല്‍ ഗ്രാമങ്ങളില്‍ ഇപ്പോഴും ചില്ലറകളും നോട്ടുകളും ഉപയോഗിക്കുന്നു.
സിദ്ധേഷ് ലോകറെ ഒരു വലിയ ഹോട്ടലില്‍ ചില്ലറ നാണയങ്ങള്‍ എണ്ണുന്ന വീഡിയോയാണ് തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവച്ചത്.'I paid at taj hotel in chillars!' എന്ന എഴുത്തിലൂടെയാണ് വീഡിയോ തുടങ്ങുന്നത്.
വിശന്നിരിക്കുന്ന സിദ്ധേഷ് മുംബൈ താജ് ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറുന്നു. ഹോട്ടലില്‍ കയറുന്നതിന് മുമ്പ് അയാള്‍ കോട്ട് ധരിക്കുന്നുണ്ട്. താന്‍ ലക്ഷ്വറിയാണെന്ന് കാണിക്കാനായിരുന്നു അത്.
തുടര്‍ന്ന് 800 രൂപയുടെ രംഗ്ധാ പൂരി ഒഴിവാക്കി സിദ്ധേഷ് ഒരു സാധാരണ പിസയും കോക്ടെയിലും വാങ്ങി. തുടര്‍ന്ന് ബില്ലുമായി വെയ്റ്റര്‍ വന്നപ്പോള്‍ അയാള്‍ തന്റെ കൈയിലുള്ള ചില്ലറകള്‍ എണ്ണിത്തിട്ടപ്പെടുത്തുകയായിരുന്നു.
ചില്ലറകള്‍ വെയ്റ്റര്‍ക്ക് നല്‍കികൊണ്ട് സിദ്ധേഷ് 'നാഷണല്‍ യൂണിയന്‍ ചില്ലര്‍ പാര്‍ട്ടി' എന്ന് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. ഇതിനിടെ വെയ്റ്റര്‍ സമീപത്തെ ക്യാമറയിലേക്ക് ശ്രദ്ധിക്കുന്നുണ്ട്.
തുടര്‍ന്ന് ചില്ലറ എണ്ണിനോക്കണമെന്ന് പറഞ്ഞ് വെയ്റ്റര്‍ അതുമായി കിച്ചണിലേക്ക് പോയി. ഇതിനിടെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനായെത്തിയ മറ്റുള്ളര്‍ സിദ്ധേഷിനെ ശ്രദ്ധിക്കുന്നതും വീഡിയോയില്‍ കാണാം.
നമ്മുടെ ചുറ്റും എന്ത് സംഭവിക്കുമെന്നത് ശ്രദ്ധിക്കാതെ നിങ്ങള്‍ നിങ്ങളായി തന്നെ നില്‍ക്കൂ എന്ന് പറഞ്ഞ് കൊണ്ടാണ് സിദ്ധേഷ് തന്റെ വീഡിയോ അവസാനിപ്പിക്കുന്നത്.
മുംബൈ താജ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് ചില്ലറ നല്‍കുന്ന സിദ്ധേഷ് ലോകറിന്റെ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ തരംഗമായി മാറിയാരിക്കുകയാണ്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.
എന്നാല്‍ ചിലര്‍ക്ക് വീഡിയോയെ വിശ്വാസിക്കാന്‍ കഴിഞ്ഞിട്ടില്ല. സ്റ്റാഫ് നാണയങ്ങള്‍ എണ്ണി കഴിഞ്ഞപ്പോള്‍ നിങ്ങള്‍ മാപ്പ് പറഞ്ഞ് കാണുമെന്നായിരുന്നു ചിലര്‍ കമന്റ് ചെയ്തത്.
മറ്റ് ചിലര്‍ കമന്റ് ചെയ്തത് ഇതിനെക്കാള്‍ നല്ലത് നോട്ടുകള്‍ തന്നെ കൊടുക്കുന്നതായിരുന്നു എന്നായിരുന്നു. ഇന്ത്യന്‍ നിയമമനുസരിച്ച് നിങ്ങള്‍ക്ക് 1000 രൂപയ്ക്ക് മുകളിലുള്ള തുക നാണയ തുട്ടുകളായി നല്‍കാന്‍ കഴിയില്ലെന്നായിരുന്നു ഒരാളുടെ കമന്റ്.