By priya.28 Oct, 2023
നിലത്ത് വെറും പായയിലോ അല്ലെങ്കില്‍ കട്ടിലിലോ കിടന്ന് ഉറങ്ങാനാണ് എല്ലാവര്‍ക്കും ഇഷ്ടം. എന്നാല്‍ ഒരു യുവതിക്ക് ശവപ്പെട്ടിയില്‍ കിടന്നാല്‍ മാത്രമേ ഉറക്കം വരൂ.
ശവപ്പെട്ടിയില്‍ കിടന്ന് ഉറങ്ങുന്നതാണ് തനിക്ക് കംഫര്‍ട്ടബിള്‍ എന്ന് ടിക് ടോക്ക് താരം കൂടിയായ ലിസ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വിഡിയോയില്‍ പറയുന്നു.
ദുഖങ്ങളില്‍ നിന്നും സങ്കീര്‍ണമായ പ്രശ്നങ്ങളില്‍ നിന്നും തനിക്ക് ആശ്വാസം ലഭിക്കുന്നത് ശവപ്പെട്ടിയില്‍ കിടക്കുമ്പോഴാണ്.ആറടി എട്ട് ഇഞ്ച് നീളമുള്ള ശവപ്പെട്ടി തന്റെ മുറിയില്‍ ക്രമീകരിച്ചിട്ടുണ്ട്.
ഞാന്‍ എന്നും ഇതിലാണ് ഉറങ്ങുന്നത്. വായു സഞ്ചാരം ഉണ്ടെങ്കിലും ശവപ്പെട്ടിയുടെ മൂടി അടയ്ക്കാറില്ല. തന്റെ ആവശ്യം ചെറുപ്പത്തില്‍ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. വലുതായപ്പോഴാണ് ശവപ്പെട്ടിയില്‍ കിടക്കാന്‍ തുടങ്ങിയതെന്നും യുവതി പറഞ്ഞു.
ഇതിനോടകെ തന്നെ പതിനൊന്ന് മില്യണിലധികം ആളുകളാണ് വീഡിയോ കണ്ടത്. പെണ്‍കുട്ടിയുടെ പല്ലുകള്‍ കണ്ട് 'രക്തരഷസ്' എന്നും ശരിക്കും വിചിത്രമായ ശീലം എന്നുമുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.