By parvathyanoop.23 Jan, 2023
വിമാനയാത്രയുമായി ബന്ധപ്പെട്ട് അനേകം കേസുകളാണ് ഇപ്പോള്‍ നിലവിലുളളത്. യാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിച്ച കേസുള്‍പ്പടെ എയര്‍ ഇന്ത്യ എക്സ്പ്രസ് നിമാനം നട്ടം തിരിയുകയാണ്.
അതിനിടയിലാണ് കൈയ്യിലെന്തോ തിരുകിക്കൊണ്ട് ഒരു യുവാവ് വിമാനത്തിലെ ജീവനക്കാരിയോട് ഇതൊന്ന് തുപ്പാന്‍ വിമാനത്തിന്റെ ജനല്‍ തുറന്നു തരാമോ എന്ന് ചോദിക്കുന്നത്.
ചോദിക്കുന്ന മാത്രയില്‍ തന്നെ അവര്‍ ഇത് കേട്ട് ചിരിക്കുന്നതാണ് വീഡിയോയുടെ അവസാനം.തമാശയ്ക്ക് എല്ലാവരെയും കളിപ്പിക്കാനാണ് യുവാവ് ഈ നാടകം കളിച്ചത്.
ഗോവിന്ദ് ശര്‍മ്മ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. ഇന്‍ഡിഗോ വിമാനത്തിലാണ് ഒരേ സമയം അമ്പരപ്പും ചിരിയും പടര്‍ത്തിയ സംഭവം അരങ്ങേറിയത്.