Kaumudi Plus

സമ്പൂര്‍ണ റോബോട്ടിക് സര്‍ജറി സെന്റര്‍ കാരിത്താസില്‍ പ്രവര്‍ത്തനമാരംഭിച്ചു

സമ്പൂര്‍ണ റോബോട്ടിക് സര്‍ജറി സെന്റര്‍ കാരിത്താസില്‍ പ്രവര്‍ത്തനമാരംഭിച്ചു
X

കോട്ടയം: സമ്പൂർണ റോബോട്ടിക് സർജറി സെന്റർ കാരിത്താസ് ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ചു. പ്രവർത്തനോദ്ഘാടനം പ്രശസ്ത മജീഷ്യനും മോട്ടിവേഷണൽ സ്പീക്കറുമായ ഗോപിനാഥ് മുതുകാട് നിർവഹിച്ചു. ചടങ്ങിൽ കോട്ടയം അതിരൂപത സഹായ മെത്രാനും കാരിത്താസ് ഹോസ്പിറ്റൽ ചെയർമാനുമായ മാർ ജോസഫ് പണ്ടാരശ്ശേരിൽ മുഖ്യാതിഥിയായിരുന്നു.

കഴിഞ്ഞ രണ്ടു വർഷമായി കാരിത്താസ് ആശുപത്രിയിലെ ഓർത്തോപീഡിക് വിഭാഗം ലോകോത്തര നിലവാരമുള്ള സ്‌ട്രൈക്കർ-MACO റോബോട്ടിന്റെ സഹായത്തോടെ ഇടുപ്പ്, മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വിജയകരമായി നടത്തിവരികയാണ്. ഇതിന്റെ തുടർച്ചയെന്നോണമാണ് റോബോട്ടിക് സർജറി രംഗത്ത് ലോകത്തിലെ തന്നെ ഏറ്റവും പ്രമുഖമായ നിൽക്കുന്ന ഡാവിഞ്ചി എക്‌സ്‌ഐ (Da Vinci Xi Surgical System) കാരിത്താസ് ആശുപത്രിയിൽ പ്രവർത്തന സജ്ജമായിരിക്കുന്നത്.

ഓർത്തോപീഡിക് വിഭാഗത്തിൽ മാത്രമായിരുന്ന ഈ സേവനം ഇനിമുതൽ ജനറൽ സർജറി, ഗ്യാസ്‌ട്രോ സർജറി, യൂറോളജി, ഗൈനക്കോളജി, ഓങ്കോ സർജറി, കാർഡിയാക് സർജറി വിഭാഗങ്ങളിൽ ലഭ്യമാകുമെന്ന് ഡയറക്ടർ റവ ഡോ ബിനുകുന്നത്ത് അറിയിച്ചു.ശസ്ത്രക്രിയ രംഗത്ത് കൂടുതൽ കൃത്യതയും സംരക്ഷണവും ഉറപ്പ് വരുത്തുന്ന ആധുനിക റോബോട്ടിക് സാങ്കേതികവിദ്യയാണ് കാരിത്താസ് ആശുപത്രിയിൽ പ്രവർത്തന സജ്ജമായിരിക്കുന്നതെന്നും ഡയറക്ടർ അറിയിച്ചു.

കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ റവ ഡോ ബിനുകുന്നത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ, ഹോസ്പിറ്റൽ ജോയിന്റ് ഡയറക്ടർ ഫാ ജോയിസ് നന്ദിക്കുന്നേൽ, അസിസ്റ്റന്റ് ഡയറക്ടർ സൈജു പുത്തൻപറമ്പിൽ, മെഡിക്കൽ ഡയറക്ടർ ബോബി എൻ എബ്രഹാം എന്നിവർ പങ്കെടുത്തു.

Next Story
Share it