Kaumudi Plus

പശുവിന്റെ കരളും തേനും പ്രധാന ഭക്ഷണം;മൈതാനം വിറപ്പിക്കുന്ന വേട്ടക്കാരൻ ' എർലിങ് ഹാലണ്ടിന്റെ ഫിറ്റ്നസ് സീക്രട്ട്

പശുവിന്റെ കരളും തേനും പ്രധാന ഭക്ഷണം;മൈതാനം വിറപ്പിക്കുന്ന വേട്ടക്കാരൻ  എർലിങ് ഹാലണ്ടിന്റെ ഫിറ്റ്നസ് സീക്രട്ട്
X

ടൂർണമെൻറിൽ ഇതിനകം മൂന്ന് ഇരട്ട ഗോളുകളാണ് നോർവേയുടെ 'ഗോളടി യന്ത്രം' എർലിങ് ഹാലണ്ട് അടിച്ചുകൂട്ടിയത് .​മൈതാനത്ത് ​ഗോൾവേട്ട തുടരുമ്പോഴും ഹാലണ്ടിൻ്റെ കർശനമായ ആരോ​ഗ്യ ദിനചര്യ ഇപ്പോൾ ചർച്ച വിഷയമാകുന്നു .

കർശനമായ ഉറക്ക ശീലങ്ങൾ

ദിവസവും 10 മുതൽ 11 മണിക്കൂർ വരെയാണ് താരം ഉറങ്ങുന്നത്. ഉറങ്ങാൻ പോകുന്നതിന് മണിക്കൂറുകൾക്ക് മുമ്പുതന്നെ ഹാളണ്ട് പ്രത്യേക തരം ബ്ലൂ-ലൈറ്റ് ബ്ലോക്കിങ് കണ്ണടകൾ ധരിക്കുന്നു. ടിവി, മൊബൈൽ സ്‌ക്രീനുകളിൽ നിന്നുള്ള നീല വെളിച്ചം കണ്ണുകളിൽ പതിക്കാതിരിക്കാനും, ശരീരത്തിലെ മെലറ്റോണിൻ ഹോർമോണിന്റെ അളവ് കൃത്യമായി നിലനിർത്താനും ഇത് സഹായിക്കുന്നു. ഉറക്കത്തിന്റെ ദൈർഘ്യവും ഹൃദയമിടിപ്പും അളക്കാൻ സ്ലീപ്പ് ട്രാക്കറുകളും ഹാളണ്ട് ഉപയോഗിക്കുന്നുണ്ട്. മൂക്കിലൂടെ ശ്വസനം സാധ്യമാക്കുന്നതിന് രാത്രി മൗത്ത് ടേപ്പ് ഉപയോ​ഗിച്ചാണ് ഹാലൻഡ് ഉറങ്ങുന്നത്. എല്ലാ ദിവസവും രാത്രി 10.30 ഓടെ ഉറങ്ങും.

കഠിന പരിശീലനം

മൈതാനത്ത് ഹാളണ്ടിന്റെ കളി മികവ് പൂർണമായും അദ്ദേഹത്തിന്റെ കായികക്ഷമതയെയും കരുത്തിനെയും ആശ്രയിച്ചുള്ളതാണ്. ഫിറ്റ്‌നസ് നിലനിർത്താൻ, കഠിനമായ ഫങ്ഷണൽ സ്‌ട്രെങ്ത് പരിശീലനങ്ങളും ഫ്‌ലെക്‌സിബിലിറ്റി വ്യായാമങ്ങളും ചേർന്ന രീതിയാണ് അദ്ദേഹം പിന്തുടരുന്നത്. കൗമാരക്കാരനായിരുന്ന ഹാലണ്ടിന് ദിവസവും 300 പുഷ്അപ്പുകളും 1,000 സിറ്റ്അപ്പുകളും ചെയ്യുന്നത് ഒരു സാധാരണ ദിനചര്യയായിരുന്നുവെന്ന് പരിശീലകൻ പറയുന്നു. വേഗത കൈവരിക്കുന്നതിനായി കുത്തനെയുള്ള മലകളിലേക്ക് ഓടിക്കയറുന്ന പരിശീലനവും (hill sprints) യോഗാ സെഷനുകളും അദ്ദേഹം ചെയ്യാറുണ്ട്.

റിക്കവറി രീതികൾ

മത്സരങ്ങൾക്ക് ശേഷം പേശികളുടെ ക്ഷീണം മാറ്റാൻ ഹാളണ്ട് സ്വീകരിക്കുന്ന രീതികളും വ്യത്യസ്തമാണ്. ഐസ് ചേമ്പറുകളിൽ സമയം ചിലവഴിച്ചാണ് (ക്രയോതെറാപ്പി) താരം പേശികൾക്ക് ഉന്മേഷം നൽകുന്നത്. രാവിലെ എഴുന്നേറ്റയുടൻ തന്നെ സൂര്യപ്രകാശം ഏൽക്കുന്നത് തന്റെ ബയോളജിക്കൽ ക്ലോക്ക് കൃത്യമായി നിലനിർത്താൻ സഹായിക്കുന്നുവെന്ന് ഹാളണ്ട് വ്യക്തമാക്കുന്നു.

മോ‍ർണിങ് റൂട്ടീൻ

രാവിലെ ദിവസവും സൂര്യപ്രകാശം കൊള്ളുന്നത് നിർബന്ധമായും ഹാലണ്ട് പിന്തുടരുന്നു. 10 മിനിറ്റ് നടത്തം, സെല്ലുലാർ എന‍ർജിക്ക് സ്റ്റിമുലേറ്റ് ചെയ്യുന്നതിന് റെഡ് ലൈറ്റ് പാനലുകളും ഉപയോ​ഗിക്കാറുണ്ട്. ഇത് ശരീരത്തിന്റെ ബയോളജിക്കൽ ക്ലോക്ക് മെച്ചപ്പെടാനും ഊർജ്ജനില കൂട്ടാനും സഹായിക്കുന്നു.

Next Story
Share it