Kaumudi Plus

തടി കുറയാൻ സഹായിക്കുന്ന കുത്തിവെയ്പ്പ്;എന്താണ് ഓസെംപിക് ഇഞ്ചക്ഷൻ?

തടി കുറയാൻ സഹായിക്കുന്ന കുത്തിവെയ്പ്പ്;എന്താണ് ഓസെംപിക് ഇഞ്ചക്ഷൻ?
X

ടൈപ്പ് 2 പ്രമേഹമുള്ള മുതിർന്നവരിൽ ഉപയോഗിക്കുന്നതിന് 2017 ൽ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) അംഗീകരിച്ച ഡ്രഗ് ആണ് ഓസെംപിക്. പാൻക്രിയാസിനെ കൂടുതൽ ഇൻസുലിൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ സഹായിക്കുന്ന ആഴ്ചതോറുമുള്ള ഒരു കുത്തിവയ്പ്പാണ് ഓസെംപിക്.എന്നാൽ ശാസ്ത്രികയമായി ശരീരഭാരം കുറയ്ക്കാൻ ഇത് അംഗീകരിച്ചിട്ടില്ല. ഓസെംപിക് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നതിനാൽ ചെറുപ്പക്കാർ ഉൾപ്പെടെ നിരവധി ആളുകൾ ഇപ്പോൾ ഇത് എടുക്കുന്നുണ്ട്.

സ്വാഭാവികമായി ശരീരത്തിൽ ഉണ്ടാകുന്ന ഹോർമോണിനെ അനുകരിച്ചാണ് ഒസെംപിക് പ്രവർത്തിക്കുന്നത്. ഹോർമോണുകളുടെ അളവ് ഉയരുമ്പോൾ, തന്മാത്രകൾ തലച്ചോറിന് വയറു നിറഞ്ഞുവെന്ന സിഗ്നൽ നൽകുന്നു. ഇത് അമിത ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക മാത്രമല്ല, ദഹനം മന്ദഗതിയിലാക്കാനും ഇത് സഹായിക്കും. ബാരിയാട്രിക് ശസ്ത്രക്രിയയുടെ ഫലത്തിന് സമാനമാണ് ഓസെംപിക് ഇഞ്ചക്ഷനുകൾ.

ദീർഘകാലത്തേക്ക് ഉപയോഗിക്കുന്നതിനായാണ് ഇവ രൂപകൽപന ചെയ്തിരിക്കുന്നത്. പ്രമേഹ ചികിത്സയ്ക്കായി ഒസെംപിക് ഉപയോഗിക്കുമ്പോൾ ശരീരഭാരം കുറയുന്നത് ഒരു സാധാരണ പാർശ്വഫലമാണ്. ഒസെംപിക്കിലെ സജീവ ഘടകമായ സെമാഗ്ലൂറ്റൈഡ് ആണ് ശരീരഭാരം കുറയ്ക്കാൻ കാരണമാകുന്നത്. ഇത്തരം മരുന്നുകൾ കഴിക്കുമ്പോൾ ശരീരം അതിനോടു പൊരുത്തപ്പെടുകയും ശരീരഭാരം കുറയാൻ സഹായിക്കുകയും ചെയ്യുന്നു. എന്നാൽ മരുന്നിൻറെ ഉപയോഗം നിർത്തിയാൽ ശരീരഭാരം പഴയപോലെ കൂടുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു.

ഇതിനെ കുറിച്ച് സൗഭാ​ഗ്യ പറയുന്നതിങ്ങനെ-'എല്ലാവർക്കും എടുക്കാൻ പറ്റുന്ന ട്രാൻസ്ഫർമേഷൻ പ്രോഗ്രാം അല്ല ഇത്. എൻഡോക്രൈനോളജിസ്റ്റ് പരിശോധിച്ച് അപ്രൂവൽ കിട്ടിയവർക്ക് മാത്രമേ എടുക്കാൻ പറ്റൂ. ഞാൻ അതിന് ശരിയായ കാൻഡിഡേറ്റ് ആയിരുന്നു. അർജുൻ ചേട്ടൻ ഇപ്പോൾ അല്ല. കുറേ ബ്ലഡ് വാല്യൂസ് ഒക്കെ ശരിയാക്കാനുണ്ട്. അതൊക്കെ ശരിയായതിനു ശേഷം എൻഡോക്രൈനോളജിസ്റ്റ് പറഞ്ഞിട്ടേ എടുക്കാൻ സാധിക്കൂ'.

Next Story
Share it