Kaumudi Plus

കാൻസർ ഉൾപ്പെടെ രോഗസാധ്യത ;'എപ്പിക്ലോറോഹൈഡ്രിൻ' അടങ്ങിയ ടീ ബാ​ഗുകൾക്ക് ഇന്ത്യയിൽ നിരോധനം

കാൻസർ ഉൾപ്പെടെ രോഗസാധ്യത ;എപ്പിക്ലോറോഹൈഡ്രിൻ അടങ്ങിയ ടീ ബാ​ഗുകൾക്ക് ഇന്ത്യയിൽ നിരോധനം
X

ന്യൂഡൽഹി: കാൻസർ ഉൾപ്പെടെ പല രോ​ഗങ്ങൾക്കും കാരണമാകുന്ന 'എപ്പിക്ലോറോഹൈഡ്രിൻ' അടങ്ങിയ ടീബാ​ഗുകൾക്ക് ഇന്ത്യയിൽ വിലക്ക് . ദേശീയ നിലവാര നിർണ്ണയ ഏജൻസിയായ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) ആണ് ഇത്തരത്തിൽ നടപടിയെടുത്തത് . ടീബാ​ഗ് പേപ്പർ നിർമിക്കുന്നതിനും ബ്ലീച്ച് ചെയ്യുന്നതിനും ഉപയോ​ഗിക്കുന്ന രാസവസ്തുവാണ് എപ്പിക്ലോറോഹൈഡ്രിൻ.രാജ്യത്ത് ആദ്യമായാണ് ബിഐഎസ് ഇങ്ങനെയൊരു നിയന്ത്രണം ഏർപ്പെടുത്തുന്നത്. അതിനൊപ്പം ‌ടീബാ​ഗുകളുടെ ​ഗുണമേന്മ ഉറപ്പുവരുത്താനുള്ള മാർ​ഗനിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. നിർമാതാക്കളുടെ പേര്, വിലാസം, ബാച്ച് നമ്പർ, നിർമാണ തീയതി, കാലാവധി തുടങ്ങിയവ ലേബലിൽ ഉൾക്കൊള്ളിക്കണമെന്നും ബിഐഎസ് അറിയിച്ചു.

ബിഐഎസ്, പ്രധാന നിർദേശങ്ങൾ

പേപ്പർ മരം, മുള എന്നിവയിൽ നിന്നുണ്ടാക്കുന്ന പൾപ്പ് (വെർജിൻ പൾപ്പ്) ഉപയോ​ഗിച്ചു മാത്രമേ ടീ ബാ​ഗ് നിർമിക്കാവൂ

ടീ ബാ​ഗുകളുടെ ബലം കൂട്ടാൻ വാഴനാരുകൾ ഉപയോ​ഗിക്കാം.

മൈക്രോ പ്ലാസ്റ്റിക് ഉപയോ​ഗിച്ചുള്ള ടീ ബാ​ഗുകൾ പാടില്ല.

ടീ ബാ​ഗിനെ ടാ​ഗുമായി ബന്ധിപ്പിക്കുന്ന നൂൽ പരുത്തി കൊണ്ട് മാത്രം നിർമിച്ചവയാകണം.

ഒറ്റത്തവണ ഉപയോ​ഗിക്കാവുന്ന ടീ ബാ​ഗുകളിൽ ഒന്നു മുതൽ നാല് ​ഗ്രാം വരെ തേയില ഉണ്ടായിരിക്കണം.

ഒന്നിലേറെ തവണ ഉപയോ​ഗിക്കാവുന്ന വലിയ ടീ ബാ​ഗുകളിൽ നാല് മുതൽ 25 ​ഗ്രാം വരെ തേയില ഉണ്ടാകണം.

ടീബാ​ഗിൽ പ്രിന്റ് ചെയ്യാൻ ഉപയോ​ഗിക്കുന്ന മഷി ഫുഡ് പാക്കേജിങ് ച‌ട്ടപ്രകാരം അനുവദിച്ചിട്ടുള്ളതാകണം.

Next Story
Share it