Sunday 25 February 2024
INTERVIEW

കാന്‍ സ്വപ്നവുമായി ദീപിക

തിരുവനന്തപുരത്ത് ഡിസംബര്‍ 9 ന് തുടങ്ങിയ കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറാണ് നെടുമങ്ങാട് സ്വദേശി ദീപിക സുശീലന്‍. കാര്യവട്ടം കാമ്പസില്‍ ജേര്‍ണലിസം വിദ്യാര്‍ത്ഥിയായിരിക്കെ മേളയുടെ മീഡിയ സെല്ലില്‍ പങ്കാളിയായി തുടങ്ങിയ യാത്ര പിന്നീട് ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്ര മേള വരെ വിപുലമായി. 2021 സെപ്തംബറില്‍ ഐ.എഫ്.എഫ്.കെയുടെ ആര്‍ട്ടിസ്റ്റിക്ക് ഡയറക്ടറായി നിയമിതയായ ദീപിക നേതൃത്വം നല്‍കുന്ന രണ്ടാമത്തെ മേളയാണിത്. ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഒഫ് ഇന്ത്യയുടെയും ഐഎഫ്എഫ്‌കെയുടെയും അനുഭവങ്ങള്‍ അവര്‍ പങ്കുവയ്ക്കുന്നു.

എവിടെയായിരുന്നു ഇത്രയും നാള്‍? സംഗീതവഴികളെ കുറിച്ച് കണ്ണൂര്‍ ഷെരീഫ്

മുഹമ്മദ് റഫി സാഹിബിന്റെ കടുത്ത ആരാധകനായിരുന്നു കണ്ണൂരുകാരന്‍ മൂസകുട്ടി. സംഗീതത്തെ ഒരുപാട് ഇഷ്ടപ്പെട്ടയാള്‍. അദ്ദേഹത്തെ പോലെയാണ് മക്കള്‍ മൂന്ന് പേരും. സംഗീത പ്രേമികള്‍. മൂന്ന് പേരില്‍ രണ്ടാമന്‍ മാത്രമാണ് സംഗീതത്തിന്റെ വഴി തെരഞ്ഞെടുത്തത്. പില്‍കാലത്ത് ലോക മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനം നേടിയെടുത്തു കണ്ണൂര്‍ ഷെരീഫ് എന്ന ഗാ.കന്‍. കല്യാണ വീടുകളില്‍ മാത്രം ഒതുങ്ങിപോയ മാപ്പിളപ്പാട്ടിനെ ജനഹൃദയങ്ങളില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച അദ്ദേഹം അറിയപ്പെടാന്‍ തുടങ്ങിയത് വളരെ വൈകിയായിരുന്നു. നാലാമത്തെ വയസില്‍ പിതാവിനെ നഷ്ടപ്പെടുമ്പോള്‍ ജീവിതത്തില്‍ കഷ്ടപ്പാട് വര്‍ധിച്ചുവെങ്കിലും സംഗീതത്തെ അദ്ദേഹം കൈവിട്ടിരുന്നില്ല. ജീവിതത്തിലെ സംഗീത വഴികളെ കുറിച്ച് കണ്ണൂര്‍ ഷെരീഫ് സംസാരിക്കുന്നു.

സിനിമയില്‍ എട്ടു വര്‍ഷം, ഹൃദയം തുറന്ന് കലേഷ്

എട്ടു വര്‍ഷമായി സിനിമയില്‍ ഉണ്ട്. എന്നാല്‍ തന്റെ അടയാളപ്പെടുത്തലിന് വേണ്ടി കാത്തിരിക്കുകയായിരുന്നു കലേഷ് രാമാനന്ദ് എന്ന ആലപ്പുഴക്കാരന്‍. ആ അടയാളപ്പെടുത്തല്‍ സംഭവിച്ചുകഴിഞ്ഞിരിക്കുന്നു, ഏറ്റവും പുതിയ ചിത്രമായ ഹൃദയത്തിലൂടെ. വിനീത് ശ്രീനിവാസന്‍ ചെറിയൊരു ഇടവേളയ്ക്ക് ശേഷം പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ചിത്രത്തില്‍ സെല്‍വ എന്ന തമിഴ്നാട്ടുകാരനായ വിദ്യാര്‍ത്ഥിയുടെ വേഷത്തിലാണ് കലേഷ് എത്തിയിരിക്കുന്നത്. തനി ഒരുവന്‍, മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ചാര്‍ളിയുടെ തമിഴ് റീമേക്ക് മാര തുടങ്ങിയ വമ്പന്‍ സിനിമകളുടെയൊക്കെ ഭാഗമായ കലേഷിനെ ഒരു പക്ഷേ മലയാളിയാണെന്ന് മലയാളികള്‍ മനസ്സിലാക്കുന്നത് ഹൃദയത്തിലൂടെയാവണം.ഹൃദയം കണ്ടിറങ്ങിയവരുടെയെല്ലാം ഹൃദയത്തില്‍ ഈ ചെറുപ്പക്കാരന്‍ കൂടി ഉണ്ടാകും.

മമ്മൂക്ക ചിത്രം ഉറപ്പായും സംഭവിക്കും

ഓം ശാന്തി ഓശാന, ഒരു മുത്തശ്ശി ഗദ, സാറാസ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക മനസുകളിൽ ഇടം നേടിയ സംവിധായകനാണ് ജൂഡ് ആന്റണി ജോസഫ്. പ്രേമം, ആക്ഷൻ ഹീറോ ബിജു തുടങ്ങി പതിമൂന്നോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട് ജൂഡ്. അടുത്തിടെ അന്ന ബെന്നിനെ ടൈറ്റില്‍ കഥാപാത്രമാക്കി ജൂഡ് ആന്‍റണി സംവിധാനം ചെയ്‍ത 'സാറാസ്' ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തിരുന്നു. ഒരു 'ചിരിപ്പട'മല്ല സാറാസ് മറിച്ച് നര്‍മ്മത്തിന്‍റെ മേമ്പൊടിയോടെ വളരെ സൂക്ഷ്‍മതയോടെ ഒരു പ്രമേയം അവതരിപ്പിക്കുകയാണ് ചിത്രത്തിൽ. മികച്ച പ്രതികരണമാണ് സാറാസ് നേടിയത്. പുത്തൻ സിനിമ വിശേഷങ്ങൾ ജൂഡ് വെള്ളിനക്ഷത്രത്തോട് പങ്കുവെയ്ക്കുന്നു.

Show More