'എന്റെ മരിപ്പിനുള്ള ചായയും വടയും കൊടുക്കാനായിട്ടില്ല';തുറന്നടിച്ച് ജുവല്‍ മേരി

തന്റെ മരണ വാർത്തയ്‌ക്കെതിരെ നടി ജൂവൽ മേരി. . സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് ജുവൽ മേരി നുണ പ്രചാരണങ്ങൾക്കെതിരെ രംഗത്തെത്തിയത്.
ആ വാക്കുകളിലേക്ക്:
രണ്ട് ദിവസമായി എന്റെ ശ്രദ്ധയിൽപെട്ടിട്ടുള്ളൊരു കാര്യത്തിന്റെ സത്യാവസ്ഥ നിങ്ങളെ ബോധ്യപ്പെടുത്താനാണ് ഈ വിഡിയോ. ചത്തിട്ടില്ല മക്കളേ ഞാൻ ചത്തിട്ടില്ല. രണ്ട് ദിവസമായി എന്റെ ശബ്ദം നഷ്ടപ്പെട്ടു, ഞാൻ മരണം കാത്തു കിടക്കുകയാണ് എനിക്ക് അനങ്ങാൻ പറ്റില്ല എന്നൊക്കെ പറഞ്ഞ് കുറേ ഓൺലൈൻ മീഡിയക്കാര് എന്നെ കൊന്ന് എന്റെ അടിയന്തരത്തിന് കാർഡ് അടിക്കുന്നുണ്ട്. പക്ഷെ നമ്മൾ ഫിനിഷ്ഡ് അല്ല.2023 ൽ എനിക്ക് വന്ന കാൻസറിനെക്കുറിച്ച് കേരള കാൻ എന്ന പരിപാടിയിൽ സംസാരിക്കേണ്ടി വന്നു. ആ വാക്കുകളെടുത്ത് ഇപ്പോൾ ഞാൻ അങ്ങനെയാണ് എന്ന ധ്വനിയോട് കൂടി തെറ്റിദ്ധരിപ്പിക്കുന്ന ക്യാപ്ഷൻസ് കൊടുത്ത്, എന്നെ കൊല്ലാൻ തയ്യാറെടുക്കുന്ന ഓൺലൈൻ സഹോദരന്മാരോട്, എന്‌റെ മരിപ്പിനുള്ള ചായയും വടയും കൊടുക്കാനായിട്ടില്ല. ഞാൻ മരിച്ചിട്ടില്ല. ഞാൻ ജീവനോടെയുണ്ട്. ജീവിതം അതിന്റെ പൂർണതയോടു കൂടി തന്നെ സന്തോഷത്തോടെ ആസ്വദിക്കുകയാണ്, ജീവിക്കുകയാണ്.ഇനി ആ വാർത്ത അങ്ങ് വിട്ടേര്. എന്നെ സ്‌നേഹിക്കുന്ന ഒുപാട് പേര് എനിക്ക് വേണ്ടി ടെൻഷൻ അടിക്കുകയും വിളിക്കുകയും എനിക്ക് എന്തുപറ്റി എന്ന് അന്വേഷിക്കുകയും ചെയ്തിട്ടുണ്ട്. ഒന്നും പറ്റിയില്ല. അപ്പോൾ നിങ്ങൾ ഹാപ്പിയായിരിക്കുക.

