Kaumudi Plus

"ഉർവശി ചേച്ചി ക്ഷമിക്കണം "അച്ചുവിന്റെ അമ്മയിലെ കടുകുവറ സീനുമായി വിദ്യ ബാലൻ

ഉർവശി ചേച്ചി ക്ഷമിക്കണം അച്ചുവിന്റെ അമ്മയിലെ കടുകുവറ സീനുമായി വിദ്യ ബാലൻ
X

തന്റെ അഭിനയ മികവു കൊണ്ടും ജീവിതം കൊണ്ടും വിദ്യ പലർക്കും പ്രചോദനമായ ബോളിവുഡിലെ മിന്നും താരമാണ് വിദ്യ ബാലൻ. സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കുക തീർത്തും വ്യത്യസ്തയായൊരു വിദ്യ ബാലനെയാണ്.സിനിമകളിലേയും മറ്റും രസകരമായ രംഗങ്ങൾ റീക്രിയേറ്റ് ചെയ്ത് ചിരിപ്പിക്കുകയാണ് സോഷ്യൽ മീഡിയയിൽ വിദ്യയുടെ പ്രധാന പരിപാടി. മലയാള സിനിമകളിലെ രംഗങ്ങളും വിദ്യ ഇടയ്ക്ക് ഇങ്ങനെ അനുകരിക്കാറുണ്ട്. പഞ്ചാബി ഹൗസിലെ രമണനേയും മൂക്കില്ലാ രാജ്യത്തിലെ രംഗവുമൊക്കെ വിദ്യ ബാലൻ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ പുതിയൊരു ഐറ്റവുമായാണ് വിദ്യ എത്തിയിരിക്കുകയാണ്.

ഉർവശിയുടെ സീനാണ് വിദ്യ ബാലൻ പുതിയ റീലിൽ അവതരിപ്പിക്കുന്നത്. ഉർവശിയും മീര ജാസ്മിനും പ്രധാന വേഷങ്ങളിലെത്തിയ അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലേതാണ് രംഗം. ചിത്രത്തിലെ ഉർവശിയുടെ വലിയ ഹിറ്റായ കടുകു വറ കടുകു വറ സീനാണ് വിദ്യ ബാലൻ രസകരമായ അവതരിപ്പിച്ചിരിക്കുന്നത്. 'എനിക്ക് എറെ എറെ പ്രിയപ്പെട്ട അഭിനേത്രിയായ ഉർവശി ചേച്ചിയുടെ ഒരു രംഗം. ചേച്ചി എന്നോട് ക്ഷമിക്കണം' എന്നു പറഞ്ഞാണ് വിദ്യ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.റിലീന്റെ കമന്റ് ബോക്‌സിൽ മലയാളികളുടെ കുത്തൊഴുകയാണ്. വിദ്യ ബാലനേയും ഉർവശിയേയും ഒരുമിച്ചൊരു സിനിമയിൽ കാണാൻ സാധിക്കുമോ എന്നാണ് അവർ ചോദിക്കുന്നത്. അതേ ചോദ്യവുമായി സംവിധായക അഞ്ജലി മേനോനുമെത്തിയിട്ടുണ്ട്. 'നിങ്ങൾ രണ്ടു പേരും ഒന്നിച്ച് ഒരു സിനിമയിൽ അഭിനയിക്കണം' എന്നാണ് അഞ്ജലി കുറിച്ചത്. അങ്ങനൊരു കോമ്പോ അഞ്ജലിയുടെ സിനിമയിലൂടെ സംഭവിക്കുകയാണെങ്കിൽ കലക്കുമെന്നാണ് ആരാധകർ പറയുന്നത്.

Next Story
Share it