Kaumudi Plus

അഭിമാന നിമിഷം ;പത്മ ഭൂഷൺ ഏറ്റുവാങ്ങി മമ്മൂട്ടി

അഭിമാന നിമിഷം ;പത്മ ഭൂഷൺ ഏറ്റുവാങ്ങി മമ്മൂട്ടി
X

ന്യൂഡൽഹി: മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി പത്മഭൂഷൺ ബഹുമതി ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു ബഹുമതി സമ്മാനിച്ചു. ചടങ്ങിനായി കുടുംബസമേതമായിരുന്നു മമ്മൂട്ടി ഡൽഹിയിൽ എത്തിയത് . പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലോക്‌സഭ സ്പീക്കർ ഓം ബിർളയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും കൈകൂപ്പി അഭിവാദ്യം ചെയ്ത ശേഷമാണ് മമ്മൂട്ടി പുരസ്‌കാരം സ്വീകരിക്കാനായി രാഷ്ട്രപതിക്കരികിലേക്ക് എത്തിയത് .മമ്മൂട്ടിയുടെ സന്തത സഹചാരിയും നിർമാതാവുമായ എസ് ജോർജും സദസിലുണ്ടായിരുന്നു. നിർമാതാവ് ആന്റോ ജോസഫും ചടങ്ങിന് സാക്ഷിയായി.കഴിഞ്ഞവർഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ഏറ്റുവാങ്ങുന്ന അതേദിവസമാണ് പദ്മഭൂഷൺ പുരസ്കാര വാർത്തയെത്തിയത്. 1998 ൽ രാജ്യം മമ്മൂട്ടിയെ പദ്മശ്രീ നൽകി ആദരിച്ചു. പദ്മഭൂഷന്റെ തിളക്കത്തിലെത്തുന്നത് 28 വർഷത്തിനുശേഷമാണ്. മികച്ച നടനുള്ള ഏഴു പുരസ്കാരമുൾപ്പെടെ 10 സംസ്ഥാന അവാർഡുകളാണ് അദ്ദേഹം നേടിയത്.

Next Story
Share it