Kaumudi Plus

ഏറ്റവും മോശം ഘട്ടത്തിൽ താങ്ങായി'; സായ് പല്ലവിയെക്കുറിച്ച് വൈകാരിക കുറിപ്പുമായി അനുപമ

ഏറ്റവും മോശം ഘട്ടത്തിൽ താങ്ങായി; സായ് പല്ലവിയെക്കുറിച്ച് വൈകാരിക കുറിപ്പുമായി അനുപമ
X

സായ് പല്ലവിയും അനുപമ പരമേശ്വരനും അടുത്ത സുഹൃത്തുക്കളാണ് .തന്റെ ജീവിതത്തിലെ ഏറ്റവും മോശമായ ഒരു ഘട്ടത്തിൽ സായ് പല്ലവി തനിക്ക് തണലായി മാറിയതിനെക്കുറിച്ച് വൈകാരിക കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് അനുപമയിപ്പോൾ.

‘‘കുട്ടിയായിരുന്നപ്പോൾ നിറങ്ങൾ ഇഷ്ടമായിരുന്നെങ്കിലും ചിത്രരചനയുടെ വിശാലമായ ലോകത്തേക്ക് ഒരിക്കലും കടന്നിരുന്നില്ല. ഞാൻ കടന്നുപോകുന്ന മാനസികാവസ്ഥയെക്കുറിച്ച് ഒരിക്കൽ സായ് പല്ലവിയോട് മനസുതുറക്കാനിടയായി. ആ സമയത്ത് അവൾ നൽകിയ ലളിതമായൊരു നിർദ്ദേശമാണ് എന്നെ ചിത്രരചനയിലേക്ക് നയിച്ചത്.എനിക്കറിയാത്ത എന്റെ മറ്റൊരു മുഖം എനിക്ക് തന്നെ പരിചയപ്പെടുത്തി തന്നതിന് പല്ലവിയോട് ഞാൻ കടപ്പെട്ടിരിക്കുന്നു. ലവ് യൂ ഡാർലിങ്. കഴിഞ്ഞ വർഷം എന്റെ പ്രിയപ്പെട്ട അച്ഛനും അമ്മയും ചേർന്ന് രഹസ്യമായി ഞാൻ വരച്ചുകൂട്ടിയ ചിത്രങ്ങളെല്ലാം ഫ്രെയിം ചെയ്ത് എന്റെ സ്റ്റുഡിയോയിലെ ചുമരുകളിൽ തൂക്കി.അതെനിക്ക് ഒരു സർപ്രൈസ് ആയിരുന്നു. ഒരു കഠിനമായ അധ്യായത്തിൽ നിന്നും മനോഹരമായ ഓർമകളുടെ ഒരു ചുമരിലേക്കുള്ള മാറ്റം എത്ര മധുരമുള്ളതാണല്ലേ".- അനുപമ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.അനുപമയുടെ കുറിപ്പ് സായ് പല്ലവിയും ഷെയർ ചെയ്തിരുന്നു. ‘‘ഒരുപാട് സ്നേഹം മൈ ബേബി... ഈ ചിത്രങ്ങൾ വളരെ പേഴ്‌സണലും അതിമനോഹരവുമാണ്. നിന്റെ ഉള്ളിലെ കഴിവുകൾ ഇങ്ങനെ പൂത്തുലയുന്നത് കാണുമ്പോൾ എനിക്ക് ഏറെ സന്തോഷം തോന്നുന്നു.’’ -എന്നാണ് സായ് പല്ലവി കുറിച്ചത്.

Next Story
Share it