"തലൈവർക്ക് പുറന്തനാൾവാഴ്ത്തുക്കൾ"; വിജയ്ക്ക് ഇന്ന് 52-ാം പിറന്നാൾ, ആശംസകൾ നേർന്ന് താരങ്ങൾ

നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്ക്ക് ഇന്ന് 52-ാം പിറന്നാൾ. മുഖ്യമന്ത്രിയെന്ന നിലയിലുള്ള തിരക്കുകൾക്കിടയിലാണ് അദ്ദേഹത്തിന് ഈ ജന്മദിനം എത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസനും വിജയ്ക്ക് ജന്മദിനാശംസകൾ നേർന്നു.തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് പിറന്നാളാശംസകൾ നേരുന്നുവെന്ന് നരേന്ദ്ര മോദി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. അദ്ദേഹത്തിന് ദീർഘായുസ് നേരുന്നതായും പ്രധാനമന്ത്രി പറഞ്ഞു.തമിഴ്നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം പ്രസിഡന്റും സർവോപരി തന്റെ സഹോദരനുമായ വിജയ്ക്ക് പിറന്നാളാശംസകൾ നേരുന്നുവെന്ന് കമൽഹാസൻ എക്സിൽ പോസ്റ്റ് . ജനലക്ഷങ്ങളുടെ ഹൃദയം കവർന്നയാളാണ് വിജയ് എന്നും കമൽ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയായി അധികാരമേറ്റതിനുശേഷമുള്ള വിജയ്‌യുടെ ആദ്യ ജന്മദിനം ആരാധകരും പാർട്ടിപ്രവർത്തകരും ആഘോഷമാക്കും. ടി.വി.കെ.യുടെ നേതൃത്വത്തിൽ ജില്ലകൾതോറും ക്ഷേത്രങ്ങളിൽ പ്രത്യേക വഴിപാടുകളും അന്നദാനവും സഹായവിതരണവും പൊതുസേവനപ്രവർത്തനങ്ങളും ആസൂത്രണം ചെയ്തു .അതിരുകടന്ന ആഘോഷം ഒഴിവാക്കി സേവനങ്ങളിൽ വ്യാപൃതരാവാനാണ് വിജയ് അണികൾക്ക് നിർദേശം നൽകിയിട്ടുള്ളത് .

