By parvathyanoop.05 Feb, 2023
പത്തനംതിട്ട:ശബരിമലയില്‍ തീര്‍ത്ഥാടന കാലത്ത് കാണിക്കയായി ലഭിച്ച നാണയമെണ്ണല്‍ പുനരാരംഭിച്ചു.ആകെ കിട്ടിയ നാണയങ്ങളുടെ നാലിലൊന്ന് മാത്രമാണ് ഇതുവരെ എണ്ണി തിട്ടപ്പെടുത്തിയത്.
19 ദേവസ്വം ഗ്രൂപ്പുകളില്‍ നിന്നുള്ള 520 ജീവനക്കാരെയാണ് നാണയം എണ്ണാന്‍ നിയോഗിച്ചത്.ഇതുവരയുള്ള കണക്ക് പ്രകാരം 351 കോടി രൂപയാണ് വരുമാനം.
ഇരുപത് കോടിയോളം രൂപയുടെ നാണയങ്ങള്‍ അനിയും എണ്ണി തിട്ടപ്പെടുത്താനുണ്ട്. എങ്കില്‍ മാത്രമേ ആകെ വരുമാനത്തിന്റെ കാര്യത്തില്‍
കൃത്യത വരുകയുളളു.