Thursday 13 May 2021




നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാൻ സമ്മതംമൂളി യുകെ

By Sooraj Surendran.16 Apr, 2021

imran-azhar

 

 

ലണ്ടൻ: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാൻ സമ്മതംമൂളി യുകെ.

 

നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാനുളള ഉത്തരവില്‍ യുകെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍ ഒപ്പുവെച്ചു.

 

അതേസമയം തീരുമാനത്തിനെതിരെ മോദി രംഗത്തെത്തിയിരുന്നു.

 

അതേസമയം കോവിഡ് മഹാമാരി തന്റെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന വാദവും ചെവിക്കൊള്ളാതെയാണ് പ്രീതി പട്ടേല്‍ ഉത്തരവിൽ ഒപ്പുവെച്ചത്.

 

14000 കോടി രൂപയുടെ തട്ടിപ്പ് കേസാണ് നീരവ് മോദിക്കെതിരെയുള്ളത്. നിലവില്‍ ലണ്ടനിലെ വാന്‍ഡ്‌സ്വര്‍ത്ത് ജയിലിലാണ് നീരവ് മോദിയെ പാര്‍പ്പിച്ചിരിക്കുന്നത്.