Wednesday 16 June 2021




യു.എൻ സേനയ്ക്ക് ഇന്ത്യ നൽകിയത് 2 ലക്ഷം ഡോസ് വാക്സിൻ; നന്ദി അറിയിച്ച് യുഎൻ സെക്രട്ടറി

By Sooraj Surendran.05 Jun, 2021

imran-azhar

 

 

യു.എൻ(യുണൈറ്റഡ് നേഷൻസ്): കോവിഡ് പ്രതിരോധ വാക്സിൻ നൽകുമെന്ന് പ്രഖ്യാപിച്ച രാജ്യങ്ങളോട് നന്ദി അറിയിച്ച് യുഎൻ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റീഫൻ ഡുജാറിക്.

 

ഇന്ത്യ നൽകിയ വാക്സിൻ ഇതിനോടകം ഉപയോഗിച്ചുവരികയാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

 

യുഎൻ സേനാംഗങ്ങൾക്കായി 2 ലക്ഷം ഡോസ് വാക്സിനാണ് ഇന്ത്യ നൽകിയത്. ഇന്ത്യക്ക് പുറമെ വാക്സിൻ ലഭ്യമാക്കാനായി ചൈനീസ്, റഷ്യൻ, യുഎസ് അധികൃതരുമായി ബന്ധപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

അതേസമയം ലോകാരോഗ്യ സംഘടന അംഗീകരിക്കാത്ത വാക്സിനുകൾ തങ്ങൾ ഉപയോഗിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

മാർച്ച് 27നാണ് യുഎന്നിലേക്ക് വാക്സിൻ കയറ്റി അയച്ചത്. ലോകമെമ്പാടും പ്രവർത്തിക്കുന്ന സമാധാന സേനാംഗങ്ങൾക്ക് രണ്ട് ഡോസ് കുത്തിവെപ്പും സാധ്യമാകാനാണ് ഇത്രയും വാക്സിൻ നൽകുന്നതെന്നും കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കിയിരുന്നു.