Kaumudi Plus

വയനാട് മണ്ണിടിച്ചിലിൽ ഇനി കണ്ടെത്താനുള്ളത് 5 പേരെ ;ഇന്നും തിരച്ചിൽ തുടരും ;രണ്ടുപേരുടെ നില ഗുരുതരം

വയനാട് മണ്ണിടിച്ചിലിൽ ഇനി കണ്ടെത്താനുള്ളത് 5 പേരെ ;ഇന്നും തിരച്ചിൽ  തുടരും ;രണ്ടുപേരുടെ നില ഗുരുതരം
X

കൽപ്പറ്റ : മണ്ണിടിച്ചിലുണ്ടായ വയനാട്ടിലെ കള്ളാടിയിൽ ഇന്നുംതിരച്ചിൽ തുടരും. രക്ഷാപ്രവർത്തനം ഇന്നലെ രാത്രി വരെ നീണ്ടു നിന്നിരുന്നു. അഞ്ചുപേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. തിരച്ചിലിനായി കെഡാവർ നായ്ക്കളും രംഗത്തുണ്ട്. ചികിത്സയിൽ കഴിയുന്ന ഏഴു പേരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. രക്ഷാപ്രവർത്തനം അടക്കം നേരിട്ട് വിലയിരുത്താനായി മുഖ്യമന്ത്രി വിഡി സതീശൻ ഇന്ന് കള്ളാടിയിലെത്തും.ഇന്നലെ കണ്ടെത്തിയ മൂന്ന് മൃതദേഹം പോസ്റ്റ് മോർട്ടം പൂർത്തിയാക്കി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. മധ്യപ്രദേശ് സ്വദേശിയായ ചന്ദ്രഭാൻ, ബിഹാർ സ്വദേശിയായ വികാസ് കുമാർ, ഝാർഖണ്ഡ് സ്വദേശിയായ അന്മോൾ എന്നിവരാണ് മരിച്ചത്. വിക്രം, രാഹുൽ, മുഹമ്മദ് ഇമ്രാൻ, രാകേഷ്, അസറുദ്ദീൻ അൻസാരി എന്നിവരെയാണ് കാണാതായത്.

മണ്ണിടിച്ചിൽ സ്ഥലത്തേക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ്. ഇവിടെ പൂർണതോതിലുള്ള തിരച്ചിൽ ഇന്നുണ്ടാകുമെന്ന് മന്ത്രി ടി സിദ്ദിഖ് പറഞ്ഞു. ശാസ്ത്രീയ പരിശോധന നടത്തും, അതിനായി 4 സോണുകൾ ആക്കി തിരിക്കും. സ്‌പോട്ട് ലൊക്കേഷൻ ക്യാമറകളും സ്ഥലത്തെത്തിച്ചിട്ടുണ്ട്. മണ്ണിനടിയിൽ ചലനങ്ങളുണ്ടെങ്കിൽ കൃത്യമായി കണ്ടെത്താൻ ഇത് സഹായിക്കും. റോഡ് ഗതാഗത യോഗ്യമാക്കാൻ ഉള്ള പണികൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രി സിദ്ദിഖ് പറഞ്ഞു. മന്ത്രിമാരായ എപി അനിൽകുമാറും സിദ്ദിഖും ദുരന്തസ്ഥലത്ത് തുടരുകയാണ്.

Next Story
Share it