By Lekshmi.24 Mar, 2023
ഒരു പുസ്തകം വായിച്ചാൽ അതിന്റെ ഓര്‍മയ്ക്കായി വായനാ കുറിപ്പുകൾ എഴുതി സൂക്ഷിക്കുന്നവരും ഉണ്ട്.എന്നാൽ 14 വയസു മുതൽ താൻ വായിച്ച പുസ്തകങ്ങളുടെ റക്കോർഡ് ഉണ്ടാക്കി സൂക്ഷിച്ചിരിക്കുകയാണ് 92 വയസ്സുള്ള മുത്തശ്ശി.കൊച്ചുമകനായ ബെൻമെയേർഴ്സ് ഈ റെക്കോർഡ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്.
ട്വിറ്ററിലൂടെയാണ് ബെന്‍ മെയേഴ്സ് ഈ വിവരം പങ്കുവച്ചത്.ഓസ്ട്രേലിയയിൽ കോളജ് അധ്യാപകനാണ് ബെൻ മെയേഴ്സ്.മുത്തശ്ശി വായിച്ച പുസ്തകങ്ങളുടെ പേരുകൾ അടങ്ങിയ റെക്കോർഡിന്റെ ഫോട്ടോയാണ് അദ്ദേഹം പങ്കുവച്ചത്.എന്റെ 92 വയസ്സുള്ള മുത്തശ്ശി അവർ 14–ാം വയസ്സു മുതൽ വായിച്ച പുസ്തകങ്ങളുടെ പേരുകൾ എഴുതി വച്ചിട്ടുണ്ട്.
ഒരു നൂറ്റാണ്ടിലെ ഒരാളുടെ ഏറ്റവും മനോഹരമായ ആർക്കൈവ് അവരുടെ ഓർമകളാണ്.എന്ന കുറിപ്പോടെയാണ് പുസ്തകങ്ങളുടെ ലിസ്റ്റ് അദ്ദേഹം പങ്കുവച്ചത്.മുത്തശ്ശി എഴുതിവച്ച പുസ്തങ്ങളുടെ പേരുകളിൽ 1658 നോവലുകളാണ്.