By parvathyanoop.05 Feb, 2023
തൃശൂര്‍: മ്ലാവിന്റെ കൊമ്പില്‍ ബലമായി പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്ത സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍.മ്ലാവിനെ ഉപദ്രവിച്ചെന്ന കേസിലാണ് മൂവരെയും വനം വകുപ്പ് അറസ്റ്റ് ചെയ്തത്.
തൃശൂര്‍ നെല്ലായി സ്വദേശി സനീഷ്, പാലക്കാട് സ്വദേശികളായ വിനോദ്, ഗോപദത്ത് എന്നിവരാണ് അറസ്റ്റിലായത്.കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.
പുളിയിലപ്പാറയില്‍ വെച്ച് മൂവരും മ്ലാവിനൊപ്പം ഫോട്ടോ എടുക്കാന്‍ ശ്രമിയ്ക്കുന്നതിനിടയില്‍ കൊമ്പില്‍ ബലം പ്രയോഗിക്കുകയും ഭക്ഷണം കഴിക്കാനായി അടുത്തുവന്ന മ്ലാവിന്റെ കൊമ്പില്‍ തൂങ്ങിയെന്നുമാണ് ആരോപണം.
എന്നാല്‍ ഈ കേസുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ പകര്‍ത്തിയ നാട്ടുകാരിലൊരാള്‍ വനം വകുപ്പ് അധികൃതര്‍ക്ക് അയച്ചു കൊടുത്തു. ഈ സമയം യാത്ര തുടര്‍ന്ന സഞ്ചാരികളെ മലക്കപ്പാറ ഫോറസ്റ്റ് ചെക്ക്പോസ്റ്റില്‍ വച്ച് അറസ്റ്റ് രേഖപ്പെടുത്തി.