By parvathyanoop.05 Aug, 2022
തിരുവനന്തപുരം : ബാര്‍ കോഴയില്‍ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ബിജു രമേഷ് ഉന്നയിച്ച ആരോപണങ്ങള്‍ തള്ളിക്കളയുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ബിജു രമേഷ് ഉന്നയിക്കുന്നത്. കൂടുതല്‍ വിവാദങ്ങളാണ് ഇപ്പോള്‍ ഇദ്ധേഹം ഉന്നയിക്കുന്നതെന്നും യാതൊരു വിധത്തിലും ഇത് അംഗീകരിക്കാന്‍ കഴിയാത്തതുമാണെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
ബാര്‍കോഴ കേസ് അന്വേഷിക്കുന്ന വിജിലന്‍സിന് മൊഴി കൊടുക്കാതിരിക്കാന്‍ രമേശ് ചെന്നിത്തലയും കുടുംബവും ഫോണില്‍ വിളിച്ച് അപേക്ഷിച്ചു എന്നത് അടക്കമുള്ള ആരോപണങ്ങളാണ് ബിജു രമേശ് ഉന്നയിച്ചിരുന്നത്. എന്നാല്‍ ഭാര്യ രാഷ്ട്രീയത്തില്‍ ഇടപെടുന്ന ആളേ അല്ലെന്നാണ് രമേശ് ചെന്നിത്തലയുടെ മറുപടി.
രമേശ് ചെന്നിത്തലക്ക് എതിരെ ബിജു രമേഷിന്റെ വാക്കുകള്‍ ഇങ്ങനെ
164 പ്രകാരം മൊഴി നല്‍കുന്നതിന് തലേദിവസം മുതല്‍ എനിക്ക് ഫോണ്‍ കോളുകള്‍ വരുന്നുണ്ട്. രാവിലെ ചെന്നിത്തലയുടെ ?ഗണ്‍മാനാണെന്ന് പറഞ്ഞ് ഒരാള്‍ വിളിച്ചു. എന്നിട്ട് ചേച്ചിക്ക് കൊടുക്കാം എന്നു പറഞ്ഞു. ചെന്നിത്തലയുടെ ഭാര്യയാണ് സംസാരിച്ചത്. അദ്ദേഹത്തെ ഉപദ്രവിക്കരുത് അദ്ദേഹം രാത്രി ഒന്നും കഴിച്ചിട്ടില്ല. രാവിലെ ഒന്നും കഴിക്കാതെയാണ് പോയത് എന്നൊക്കെ പറഞ്ഞു.
ഇതെല്ലാം കഴിഞ്ഞ് രാവിലെ 11.30 ആയപ്പോള്‍ മറ്റൊരു സുഹൃത്തിന്റെ ഫോണില്‍ നിന്നും ചെന്നിത്തല എന്നെ നേരിട്ട് വിളിച്ചു സംസാരിച്ചു. എന്നെ ഉപദ്രവിക്കരുത് അച്ഛനുമായൊക്കെ എനിക്ക് വര്‍ഷങ്ങളുടെ ബന്ധമുണ്ടായിരുന്നുവെന്നെല്ലാം പറഞ്ഞു.
തിരുത്തല്‍വാദി പ്രസ്ഥാനം വരും വരെ രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് വന്നാല്‍ എന്റെ വാഹനമാണ് ഉപയോ?ഗിച്ചിരുന്നത്. അന്ന് അത്രയും കാല് പിടിച്ചു സംസാരിക്കുന്ന രീതിയില്‍ ചെന്നിത്തല പറഞ്ഞപ്പോള്‍ ആണ് ഞാന്‍ രഹസ്യമൊഴിയില്‍ അദ്ദേഹത്തിന്റെ പേര് ഒഴിവാക്കിയത്. അന്ന് അദ്ദേഹം ആഭ്യന്തരമന്ത്രിയാണ്.