Friday 29 September 2023




പീഡനക്കേസില്‍ കണ്ണൂര്‍ നഗരസഭാ കോണ്‍ഗ്രസ് കൗണ്‍സിലര്‍ അറസ്റ്റില്‍

By parvathyanoop.10 Aug, 2022

imran-azhar

 

 

കണ്ണൂര്‍ :  പീഡന കേസില്‍ കണ്ണൂര്‍ കോര്‍പറേഷന്‍ കിഴുന്ന ഡിവിഷന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പി.വി.കൃഷ്ണകുമാര്‍ അറസ്റ്റില്‍. സഹകരണ സംഘം ജീവനക്കാരിയെ പീഡിപ്പിച്ച കേസിലാണ് ഇയാള്‍ അറസ്റ്റിലായത്.ഒളിവിലായിരുന്ന കൃഷ്ണകുമാറിനെ തമിഴ്‌നാട്ടില്‍ നിന്നാണ് എടക്കാട് പൊലീസ് അറസ്റ്റു ചെയ്തത്. കേസെടുത്ത് അന്വേഷണം തുടങ്ങിയതോടെ കൗണ്‍സിലര്‍ ഒളിവില്‍ പോയിരുന്നു. ഫോണില്‍ ബന്ധപ്പെടാന്‍ നോക്കിയെങ്കിലും സ്വിച്ച് ഓഫായിരുന്നു.

 

തമിഴ്‌നാട്ടിലെ തിരുപ്പതിയില്‍ നിന്നാണ് കൃഷ്ണകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന. ഒളിവില്‍ കഴിയുന്നതിനിടെ കൃഷ്ണകുമാര്‍ തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിരുന്നെങ്കിലും കോടതി തള്ളിയിരുന്നു. ജൂലൈ 15ന് ജോലി സ്ഥലത്തുവച്ചു പീഡിപ്പിച്ചെന്നാണ് സിറ്റി പൊലീസ് കമ്മീഷണര്‍ക്കും വനിതാ കമ്മീഷനും യുവതി നല്‍കിയ പരാതി.

 

ബാങ്ക് സെക്രട്ടറിയും മറ്റു ജീവനക്കാരും പുറത്തേക്കു പോയ സമയം നോക്കി, ഉച്ചയ്ക്ക് ഒരു മണിയോടെയാണു സംഭവമുണ്ടായതെന്നു യുവതിയുടെ പരാതിയിലുണ്ടെന്നാണ് പൊലീസ് അറിയിച്ചത്. തുടര്‍ന്ന് ഭര്‍ത്താവിനെയും ബാങ്ക് സെക്രട്ടറിയെയും വിവരമറിയിച്ചു. കോണ്‍ഗ്രസ് എടക്കാട് മണ്ഡലം പ്രസിഡന്റായിരുന്നു കൃഷ്ണകുമാര്‍. കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷമാണു സ്ഥാനത്തുനിന്നു മാറിയത്. നേരത്തേ എടക്കാട് പഞ്ചായത്ത് അംഗമായിരുന്നു.