Saturday 09 December 2023




ഒരു നിമിഷം പോലും ; ഭാര്യയുടെ മുഖം പ്രിന്റ് ചെയ്ത തലയണ കൂടെക്കൂട്ടി യുവാവ്, വൈറലായി ചിത്രങ്ങള്‍

By parvathyanoop.30 Jul, 2022

imran-azhar

അവസാന നിമിഷം ഭാര്യയ്ക്ക് യാത്രയില്‍ വരാനായില്ല. ഭാര്യയെ മിസ് ചെയ്യുമെന്ന തോന്നലുണ്ടായതോടെ മുഖം പ്രിന്റ് ചെയ്ത തലയണയുമായി റെയ്മണ്ട് തന്റെ യാത്ര ആരംഭിക്കുകയായിരുന്നു.വളരെ രസകരമായ സംഭവങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വളരെ വേഗം വൈറലാകാറുണ്ട്. അത്തരത്തില്‍ ഒരു യുവാവിന്റെ വീഡിയോയും ചിത്രങ്ങളുമാണ് ഇപ്പോള്‍ വൈറലാകുന്നത്. ഫിലിപ്പൈന്‍സുകാരനായ റെയ്മണ്ട് ഫോര്‍ച്ചുനാഡോ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.

 

റെയ്മണ്ടിന്റെ വിനോദയാത്രയുടെ ചിത്രങ്ങളാണ് കൗതുകമുണര്‍ത്തുന്നത്.ഭാര്യ ജൊവാന്‍ ഫോര്‍ചുനാഡോയ്ക്കൊപ്പം യാത്ര ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു റെയ്മണ്ട്. ഫിലിപ്പൈന്‍സിലെ വിനോദസഞ്ചാര കേന്ദ്രമായ പലവാന്‍ പ്രവിശ്യയിലെ കൊറോണിലേക്കായിരുന്നു യാത്ര. ഇരുവരും ഇതിനായി തയ്യാറെടുപ്പുകളും നടത്തി. എന്നാല്‍ അവസാന നിമിഷം ഭാര്യയ്ക്ക് യാത്രയില്‍ വരാനായില്ല. ജോലി തിരക്ക് മൂലം ജൊവാന്‍ യാത്രയില്‍ നിന്നും പിന്മാറി.തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായതിനാല്‍ യാത്ര ഉപേക്ഷിക്കാനായില്ല.

 

ഇതോടെ റെയ്മണ്ട് ഒറ്റയ്ക്ക് യാത്ര നടത്തി. ഭാര്യയെ മിസ് ചെയ്യുമെന്ന തോന്നലുണ്ടായതോടെ ജൊവാന്റെ മുഖം പ്രിന്റ് ചെയ്ത തലയണയുമായി റെയ്മണ്ട് തന്റെ യാത്ര ആരംഭിക്കുകയായിരുന്നു. വിമാനയാത്രയിലും ഷോപ്പിങ്ങിന് പോകുമ്പോഴുമെല്ലാം റെയ്മണ്ട് തലയണയും കൂടെ കൂട്ടി. ചിത്രങ്ങളെടുക്കുകയും ചെയ്തു. ഈ ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

 

എല്ലാ സ്ഥലത്തും ഭാര്യയുടെ സാന്നിദ്ധ്യം അനുഭവപ്പെടാനാണ് താനിങ്ങനെ ചെയ്തതെന്നാണ് റെയ്മണ്ട് പറയുന്നത്. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ റെയ്മണ്ടിനെ സ്വീകരിക്കാന്‍ ജൊവാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു.ജൊവാന്റെ മുഖമുള്ള തലയണയ്ക്കൊപ്പം ഇരുവരും ചിത്രം എടുക്കുകയും ചെയ്തു.