By parvathyanoop.05 Feb, 2023
ഇസ്ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷ്റഫ്(79) അന്തരിച്ചു.ദുബായിലെ അമേരിക്കന്‍ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്.
നാഡീവ്യൂഹത്തെ തളര്‍ത്തുന്ന അപൂര്‍വ്വ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു ഇദ്ദേഹം. രാജ്യത്തെ കരസേന മേധാവിയായിരുന്ന മുഷറഫ് 1999-ലാണ് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പുറത്താക്കി അധികാരം പിടിച്ചെടുത്തത്.
2001-ല്‍ പാകിസ്താന്‍ പ്രസിഡന്റായി. 2008-ല്‍ ഇംപീച്ച്മെന്റ് നടപടികള്‍ ഒഴിവാക്കാനായി സ്ഥാനമൊഴിഞ്ഞു.ഭരണഘടന വ്യവസ്ഥകള്‍ ലംഘിച്ച് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കേസിലും മുന്‍ പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ ഭൂട്ടോ വധിക്കപ്പെട്ട കേസിലും വിചാരണ നേരിടുന്നതിനിടെ 2016-ല്‍ ചികിത്സയ്ക്കായി ദുബായില്‍ എത്തിയ അദ്ദേഹം പിന്നീട് മടങ്ങിയിട്ടില്ല.
അമിലോയിഡോസിസ് ബാധിച്ച മുഷറഫ് ദീര്‍ഘനാളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അസുഖത്തെ തുടര്‍ന്നാണ് അവയവങ്ങളുടെയും പ്രവര്‍ത്തനം നിലച്ചതെന്നും മരണത്തിലേക്ക് നയിച്ചതെന്നും അദ്ദേഹത്തിന്റെ കുടുംബം വ്യക്തമാക്കി.