Sunday 26 March 2023




വിജയക്കുതിപ്പ് തുടരാന്‍ ഇന്ത്യ ഇറങ്ങുന്നു; ഇന്ത്യ-കീവീസ് മത്സരം സൗജന്യമായി കാണാം

By Shyma Mohan.17 Jan, 2023

imran-azhar

 

 

ഹൈദരാബാദ്: അപരാജിത ജയങ്ങളുമായി മുന്നേറുന്ന ഇന്ത്യ വിജയക്കുതിപ്പ് തുടരാന്‍ ബുധനാഴ്ച ന്യൂസിലാന്റിനെതിരെ ഇറങ്ങുന്നു. ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് മത്സരം.

 

ആദ്യ ഏകദിനം സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കില്‍ തത്സമയം സംപ്രേഷണം ചെയ്യും. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ ആപ്പും വെബ്‌സൈറ്റും ആദ്യ ഏകദിന മത്സരം സ്ട്രീം ചെയ്യും. ഡിഡി സ്‌പോര്‍ട്‌സിലും സംപ്രേഷണം ചെയ്യും.

 

ആരാധകര്‍ക്ക് മൊബൈലുകളിലും സ്മാര്‍ട് ടിവികളിലും മത്സരം സൗജന്യമായി കാണാവുന്നത്. എല്ലാ ജിയോ ഉപഭോക്താക്കള്‍ക്കും മത്സരം ജിയോ ടിവിയില്‍ സൗജന്യമായി കാണാന്‍ കഴിയും. ഫോണിലെ ആപ്പ് സ്റ്റോറില്‍ നിന്നോ, ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ജിയോടിവി ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. നിങ്ങളുടെ ജിയോ അക്കൗണ്ട് ക്രെഡന്‍ഷ്യലുകള്‍ ഉപയോഗിച്ച് ജിയോടിവി ആപ്പില്‍ ലോഗിന്‍ ചെയ്യുക. സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്ക് ചാനലുകള്‍ കണ്ടെത്താന്‍, ആപ്പിന്റെ സെര്‍ച്ച് ബാര്‍ ഉപയോഗിക്കുക. സൗജന്യമായി മത്സരം ആസ്വദിക്കാന്‍ ചാനലില്‍ ക്ലിക്ക് ചെയ്യുക.

 

എയര്‍ടെല്‍ വരിക്കാര്‍ക്ക് ആപ്പ് സ്റ്റോറില്‍ നിന്ന് എയര്‍ടെല്‍ ടിവി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനും ലൈവ് സ്ട്രീം ആസ്വദിക്കാനും കഴിയും. സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകളിലൂടെ ജിയോ, എയര്‍ടെല്‍, വിഐ പോലുള്ള ടെലികോം ദാതാക്കളും ഉപയോക്താക്കള്‍ക്ക് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ ഒടിടി ആപ്പിലേക്ക് സൗജന്യ ആക്‌സസ് നല്‍കുന്നു.