Friday 30 July 2021




24 മണിക്കൂറിൽ രാജ്യത്ത് 84,332 പുതിയ കോവിഡ് രോഗികള്‍; 4,002 മരണം

By Aswany mohan k.12 Jun, 2021

imran-azhar



 


ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 84,332 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.

 

 

അതേസമയം 1,21,311 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 2,79,11,384 ആയി.ഏഴുപത് ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്.

 

 

ജൂണ്‍ പത്താംതിയതി ഒഴിവാക്കിയാല്‍ 15 ദിവസങ്ങള്‍ക്കു ശേഷം ഇതാദ്യമായാണ് പ്രതിദിന മരണസംഖ്യ നാലായിരം കടക്കുന്നത്.

 

 

ജൂണ്‍ പത്തിന് 6,148 മരണമായിരുന്നു സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ ഇന്നലെ 2619 മരണം റിപ്പോര്‍ട്ട് ചെയ്തതാണ് മരണസംഖ്യ നാലായിരം കടക്കാന്‍ കാരണം.

 


കഴിഞ്ഞ 24 മണിക്കൂറിനിടെ 4,002 മരണംകൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ മരണസംഖ്യ 3,67,081 ആയി. രാജ്യത്ത് ഇതുവരെ 2,93,59,155 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

 

 

10,80,690 സജീവകേസുകളാണുള്ളത്. രാജ്യത്ത് ഇതുവരെ 24,96,00,304 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.

 


പ്രതിദിന മരണസംഖ്യയില്‍ രണ്ടാം സ്ഥാനത്ത് തമിഴ്നാടും (378) മൂന്നാം സ്ഥാനത്ത് കേരളവും (173) നാലാം സ്ഥാനത്ത് കര്‍ണാടകവു (159)മാണ്.

 

 

ബാക്കിയെല്ലാ സംസ്ഥാനങ്ങളിലും നൂറില്‍ താഴെയാണ് പ്രതിദിന മരണസംഖ്യ. പ്രതിദിന മരണസംഖ്യയുടെ 85 ശതമാനവും ഈ നാല് സംസ്ഥാനങ്ങളില്‍ നിന്നുമാണ്.

 

 

 

 

കൊതുകിനെ തുരത്താം, ഡെങ്കിപ്പനി പ്രതിരോധിക്കാം

 
കൊതുകു വഴി മാത്രമേ ഡെങ്കിപ്പനി ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുകയുള്ളൂ. പെട്ടെന്നുള്ള കനത്ത പനിയാണ് തുടക്കം. തലവേദന പേശിവേദന, വിശപ്പില്ലായ്മ, മനംപുരട്ടല്‍, ഛര്‍ദ്ദി, ക്ഷീണം, ചെറിയ ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. അതിശക്തമായ നടുവേദന, കണ്ണിനു പുറകില്‍ വേദന എന്നിവയും അനുഭവപ്പെടുന്നു.
 
 
നാലഞ്ചു ദിവസത്തിനുള്ളില്‍ ദേഹത്തങ്ങിങ്ങായി ചുവന്നുതിണര്‍ത്ത പാടുകള്‍ പ്രത്യക്ഷപ്പെടുന്നു. തുടക്കത്തില്‍ത്തന്നെ തിരിച്ചറിഞ്ഞ് അടിയന്തര വൈദ്യസഹായം ലഭ്യമാക്കണം. കൊതുകിനെ തുരത്തുകയാണ് ഡെങ്കിപ്പനിയുടെ ഏറ്റവും പ്രധാന സംരക്ഷണ മാര്‍ഗം. വീട്, സ്ഥാപനങ്ങള്‍ തുടങ്ങിയ കെട്ടിടങ്ങളുടെ അകത്തും മേല്‍ക്കൂരകളിലും പരിസരത്തും വെള്ളംകെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.