By parvathyanoop.24 Jul, 2022
തിരുവനന്തപുരം:മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വണ്ടിയിടിച്ചു കൊലപ്പെടുത്തിയ കേസില്‍ശ്രീറാം വെങ്കിട്ടരാമന് എതിരെ വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. വാഹന അപകടക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതോടെ ശ്രീറാം ,സസ്‌പെന്‍ഷനിലായി. സസ്‌പെന്‍ഷന്‍ കഴിഞ്ഞ് ശ്രീറാം വെങ്കട്ടരാമന്‍ ആരോഗ്യവകുപ്പിലാണ് പ്രവര്‍ത്തിച്ചിരുന്നത്.
മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീ റാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.കളങ്കിതനായ വ്യക്തിയുടെ നിയമനം അംഗീകരിക്കാനാവില്ലെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി എ എ ഷുക്കൂര്‍ വ്യക്തമാക്കി.അദ്ദേഹം ചെയ്ത കാര്യങ്ങള്‍ ജനമനസുകളില്‍ നീറിനില്‍ക്കുന്നുണ്ട്.ഈ നിയമനം എന്ത് താല്പര്യത്തിന്റെ അടിസ്ഥാനത്തില്‍ ആണെങ്കിലും പിന്‍വലിക്കണം.
സമരത്തിലേക്ക് പോകണമോ എന്ന് പാര്‍ട്ടി തലത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ഷുക്കൂര്‍ പറഞ്ഞു. ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചു. ആലപ്പുഴ കളക്ടര്‍ രേണു രാജിനെ എറണാകുളത്തേക്ക് മാറ്റി. തിരുവനന്തപുരത്ത് നവ്‌ജ്യോത് ഖോസയ്ക്ക് പകരം കായികവകുപ്പ് ഡയറക്ടറായിരുന്ന ജെറോമിക് ജോര്‍ജ്ജ് കളക്ടറാകും. ആരോഗ്യവകുപ്പില്‍ ജോയിന്റ് സെക്രട്ടറിയാകുന്ന ഖോസയ്ക്ക് മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ എംഡിയുടെ ചുമതലയുമുണ്ട്.
കെഎസ്‌ഐഡിസി എംഡി എം ജി രാജമാണിക്യത്തെ റൂറല്‍ ഡെവലപ്‌മെന്റ് കമ്മീഷണറാക്കി. എറണാകുളം കളക്ടര്‍ ജാഫര്‍ മാലിക്ക് പിആര്‍ഡി ഡയറക്ടറാകും. ജിയോളജി വകുപ്പിന്റെ അധിക ചുമതലയും ജാഫര്‍ മാലിക്കിനുണ്ട്. കെഎസ്‌ഐഡിസി എംഡിയായി ഹരി കിഷോറിനെ നിയമിക്കാനും സര്‍ക്കാര്‍ തീരുമാനമായി.