Thursday 28 September 2023




വളര്‍ത്ത് മൃഗങ്ങള്‍ക്കുളള ലൈസന്‍സ് ഇനി ഓണ്‍ലൈന്‍ സംവിധാനമെന്ന് കൊച്ചി കോര്‍പ്പറേഷന്‍

By parvathyanoop.24 Sep, 2022

imran-azhar

 

 

കൊച്ചി: വളര്‍ത്ത് മൃഗങ്ങള്‍ക്കുള്ള ലൈസന്‍സ് നല്‍കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം പരിഗണനയിലാണെന്ന് കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ എം അനില്‍കുമാര്‍. ഇത് പ്രാബല്ല്യത്തില്‍ വരുന്നതോടെ ലൈസന്‍സ് എടുക്കുന്നത് എളുപ്പമാക്കാന്‍ കഴിയുമെന്ന് മേയര്‍ പറഞ്ഞു.

 

ഫോര്‍ട്ട് കൊച്ചിയില്‍ കോര്‍പ്പറേഷന്റെ നേതൃത്ത്വത്തില്‍ തെരുവ് നായ്ക്കള്‍ക്കുള്ള മെഗാ വാക്‌സിനേഷന് തുടക്കമായി.കൊച്ചി കോര്‍പ്പറേഷന്റെ പരിധിയിയിലുള്ള വീടുകളില്‍ ഒരു ലക്ഷത്തോളം വളര്‍ത്തുമൃഗങ്ങള്‍ ഉണ്ടെന്നാണ് കരുതുന്നത്. എന്നാല്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കുള്ള ലൈസന്‍സ് ഉള്ളത് 200 പേര്‍ക്ക് മാത്രം. നിലവില്‍ കോര്‍പ്പറേഷന്റെ വിവിധ ഓഫീസുകളില്‍ അപേക്ഷ നല്‍കിയാണ് ലൈസന്‍സ് നേടേണ്ടത്.

 

ഓണ്‍ലൈനിലൂടെ നടപടിക്രമങ്ങള്‍ എളുപ്പമാക്കിയാല്‍ കൂടുതല്‍ പേര്‍ക്ക് ലൈസന്‍സ് എടുക്കാന്‍ കഴിയുമെന്നാമ് അധികൃതരുടെ കണക്കുകൂട്ടല്‍. കോര്‍പ്പറേഷന്‍ വെബ്‌സൈറ്റിലൂടെത്തന്നെ ഓണ്‍ലൈന്‍ സംവിധാനം ഒരുക്കാനാണ് ലക്ഷ്യമിടുന്നത്.

 

ഫോര്‍ട്ട് കൊച്ചിയില്‍ തെരുവ് നായ്ക്കള്‍ക്ക് കോര്‍പ്പറേഷന്റെ നേതൃത്ത്വത്തില്‍ വാക്‌സിനേഷന് തുടക്കമായി. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ പിടികൂടിയ നായ്ക്കളില്‍ വന്ധ്യംകരണം നടത്താത്തവയെ എബിസി സെന്ററുകളിലേക്ക് മാറ്റി.