By parvathyanoop.05 Feb, 2023
കോഴിക്കോട്: നിര്‍ണായക വഴിത്തിരിവില്‍ കൂടത്തായി കൊലപാതക കേസ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടിയില്‍ മാത്യൂ, ആല്‍ഫൈന്‍ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് പുറത്തെടുത്ത് പുന:പരിശോധന നടത്തിയത്.
നാല് മൃതദേഹാവശിഷ്ടങ്ങളില്‍ സയനൈഡോ മറ്റ് വിഷാംശമോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ദേശീയ ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട്. 2002 മുതല്‍ 2014 വരെയുള്ള കാലയളവിലാണ് അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടിയില്‍ മാത്യൂ, ആല്‍ഫൈന്‍ എന്നിവര്‍ കൊല്ലപ്പെട്ടത്.
2019-ലാണ് ഇവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്ത് പരിശോധനയ്ക്കയച്ചത്. അന്നമ്മ തോമസിനെ ഡോഗ് കില്‍ എന്ന വിഷം ഉപയോഗിച്ചും മറ്റു മൂന്നു പേരെ സയനൈഡ് നല്‍കിയും ഒന്നാം പ്രതി ജോളി കൊലപ്പെടുത്തി എന്നായിരുന്നു കേസ്.
റോയ് തോമസ്, സിലി എന്നിവരുടെ മൃതദേഹത്തില്‍ സയനൈഡ് സാന്നിധ്യം നേരത്തെ കണ്ടെത്തി.മുന്‍പ് നടത്തിയ പരിശോധനയില്‍ സയനൈഡ് അംശം കണ്ടെത്താത്തതിനാല്‍ വീണ്ടും കോടതിയുടെ അനുമതിയോടെ വിശദ പരിശോധനക്കയക്കുകയായിരുന്നു.