By parvathyanoop.05 Dec, 2022
കോട്ടയം: കോട്ടയത്തെ ഡിസിസിയിലെ ഫെയ്സ്ബുക്ക് വിവാദത്തില്‍ തരൂരിനെതിരെ വന്ന പരാമര്‍ശമാണ് കൂടുതല്‍ പ്രശ്നം സൃഷ്ടിച്ചത്. സോണിയ ഗാന്ധിയുടെ അടുക്കളയിലെ പാത്രം കഴുകി കോണ്‍ഗ്രസായ ശേഷം പാര്‍ലമെന്റ് സീറ്റ് മേടിച്ച് വിമാനത്തില്‍ ഇറങ്ങിയ ആളല്ല നാട്ടകം സുരേഷ് എന്ന തലക്കെട്ടില്‍ വന്ന പോസ്റ്റാണ് വിവാദത്തിലായത്.
വിവാദമായതോടെ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തു.ഇതിനെതിരെ പരാതി നല്കാന് തരൂര്‍ അനുകൂലികള്‍ എത്തിയതോടെ വിശദാംശങ്ങളുമായി നാട്ടകം സുരേഷ് വന്നു. ഈ പേജ് ഡിസിസിയുടെ ഔദ്യോഗിക പേജല്ല.
പേജില്‍ വന്ന വിവാദ പോസ്റ്റിനെ കുറിച്ച് അറിയില്ലെന്നും നാട്ടകം സുരേഷ് വിശദീകരിച്ചു. അതേസമയം പേജില്‍ നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പരടക്കം നാട്ടകത്തിന്റേതെന്ന് തരൂര്‍ അനുകൂലികള്‍ പറയുന്നു