Sunday 26 March 2023




ജയ്പൂര്‍ മഹാഖേല്‍ കായികമേള;മത്സരാര്‍ത്ഥികളുമായി പ്രധാനമന്ത്രി ഞായറാഴ്ച കൂടിക്കാഴ്ച നടത്തും

By parvathyanoop.05 Feb, 2023

imran-azhar

 

ന്യുഡല്‍ഹി: യുവാക്കളുടെ കായികപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തുന്ന ജയ്പൂര്‍ മഹാഖേല്‍ കായിക മേളയില്‍ പങ്കെടുക്കുന്നവരുമായി പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും.

 

വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാകും പ്രധാനമന്ത്രി മത്സരാര്‍ത്ഥികളെ അഭിസംബോധന ചെയ്യുന്നത്.ജയ്പൂര്‍ ലോക്സഭ എംപി രാജ്യവര്‍ദ്ധന്‍ സിംഗിന്റെ നേതൃത്വത്തിലാണ് വര്‍ഷംതോറും കായിക മേള സംഘടിപ്പിക്കുന്നത്.

 

ദേശീയ യുവജനദിനത്തിനോട് അനുബന്ധിച്ചാണ് കായിക മേളയ്ക്ക് ജയ്പൂരില്‍ തുടക്കമായത്.സംസ്ഥാനത്തെ ആറായിരത്തിലധികം കായികതാരങ്ങളാണ് മഹാഖേലില്‍ പങ്കെടുക്കുന്നത്.