Saturday 09 December 2023




അന്റാര്‍ട്ടിക്കയിലെ ഓണം വൈറല്‍

By parvathyanoop.22 Sep, 2022

imran-azhar

 

 

അന്റാര്‍ട്ടിക്ക :  എല്ലാ മനുഷ്യര്‍ക്കും ഓണം ഉണ്ട്. അന്റാര്‍ട്ടിക്കയിലെ മൈനസ് 25 ഡിഗ്രി തണുപ്പില്‍ മഞ്ഞിന്‍ പരപ്പിനു മുകളില്‍ ഓണക്കളം തീര്‍ത്ത് ആഘോഷമൊരുക്കിയത് അന്റാര്‍ട്ടിക്ക. ഇന്ത്യയുടെ 41-ാമത് അന്റാര്‍ട്ടിക്ക പര്യവേക്ഷണ സംഘത്തിലെ അഞ്ച് മലയാളികള്‍ണ്ഈ രീതിയില്‍ ഓണം ആഘോഷിച്ചത്. തെങ്ങും ചുണ്ടന്‍വള്ളവും നിറഞ്ഞുനില്‍ക്കുന്ന കേരളത്തനിമയുള്ള ഓണക്കളത്തില്‍ പൂക്കളും ഇലകളും ഇടാനായില്ല.

 

മഞ്ഞു മൂടിയ അന്റാര്‍ട്ടിക്കയില്‍ രണ്ടു മണിക്കൂറിലധികം സമയമെടുത്താണ് മഞ്ഞിന്‍ പരപ്പിനു മുകളില്‍ ഓണക്കളം വരച്ചെടുത്തത്. കടുപ്പമേറിയ ഐസ് പാളികള്‍ക്കു മുകളില്‍ പൂക്കള്‍ സുലഭമല്ലാത്തതിനാല്‍, ചുറ്റിക, കത്തി, സ്‌ക്രൂഡ്രൈവര്‍ എന്നിവ ഉപയോഗിച്ച് തണുത്തുറഞ്ഞ തടാകത്തിന്റെ ഉപരിതലത്തില്‍ പൂക്കള്‍ വരച്ചു.ഉത്രാട നാളിലാണ് അന്റാര്‍ട്ടിക്കയില്‍ ഓണക്കളം ഒരുങ്ങിയത്.

 

പദ്ധതിയുടെ ഭാഗമായി അവിടെ താമസിക്കുന്ന 22 അംഗ സംഘത്തിലെ അഞ്ച് മലയാളികള്‍ തടാകത്തിന് മുകളില്‍ പൂക്കളം സ്ഥാപിച്ചു.ഐസിനു മുകളിലെ ഓണക്കളം മൂന്നു ദിവസത്തിലധികം കേടുകൂടാതെ നില്‍ക്കും.

 

മൈനസ് 25 ഡിഗ്രി തണുപ്പില്‍ 15 മിനിറ്റ് ഇടവേളകളില്‍ ശരീരം ചൂടുപിടിച്ചുകൊണ്ടാണ് ശ്രമകരമായി ഓണക്കളം പൂര്‍ത്തീകരിച്ചത്. ഗവേഷക സംഘത്തില്‍ അഞ്ചു മലയാളികളാണ്.